Wednesday, 31 May 2017

സ്വലാത്തുന്നാരിയ ഓതാമോ ?!!!

*നാരിയത്ത് സ്വലാത്തില്‍ ശിര്‍ക്കോ ?!*

http://abnabathisha.blogspot.in/?m=1

കേരളാ വഹാബികള്‍ക്കിടയില്‍ തന്നെ നാരിയത്ത് സ്വലാത്തിനെ ചൊല്ലി അസ്വാരസ്യങ്ങള്‍ പുറത്തു വന്നു തുടങ്ങി. സ്വന്തം കണ്ടെത്തലുകള്‍ക്ക് പ്രമാണങ്ങളുടെ പിന്ഭലമില്ലെന്നു മനസ്സിലാകി ചിലര്‍ ആ വാദത്തില്‍ നിന്നും പിന്മാരിയെങ്കിലും ചിലര്‍ ഇപ്പഴും അതെ വാദത്തില്‍ പിടിച്ചു തൂങ്ങുന്നു. നാരിയത്ത് സ്വലാതിലേക്ക് കടക്കാം.

اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അല്ലാഹുവേ പൂര്ണ്ണമായ അനുഗ്രഹം നീ നല്കേണമേ.. പൂര്ണ്ണമായ രക്ഷയും നീ നല്കേണമേ.. നമ്മുടെ നേതാവായ മുഹമ്മദിന്റെ മേല്.. അദ്ധേഹത്തെ കൊണ്ട് പ്രയാസങ്ങള് മാറും.. അദ്ധേഹത്തെ കൊണ്ട് ദുരിതങ്ങള് നീങ്ങും.. അദ്ധേഹത്തെ കൊണ്ട് ആവശ്യങ്ങള് നിറവേറും.. അദ്ധേഹത്തെ കൊണ്ട് ആഗ്രഹഗ്ഗ സഫലീകരിക്കും.. അന്ത്യം നന്നാകും.. ബഹുമാന്യനായ അദ്ധേഹത്തിന്റെ മുഖം കൊണ്ട് മഴ പെയ്യും.. അദ്ധേഹത്തിന്റെ കുടുംപതിലും,അനുച്ചരന്മ്മാരിലും ... എല്ലാ നിമിഷത്തിലും എല്ലാ ശാസത്തിലും... നിനക്കറിയാവുന്ന എല്ലാ എണ്ണം കൊണ്ടും നീ സ്വലാത്തും,സലാമും ചെയ്യണേ..

തീര്ച്ചയായും നബി(സ)യെ കാരണമാക്കി കൊണ്ടാണല്ലോ, നമ്മുടെ പ്രയാസങ്ങള് അല്ലാഹു മാറ്റിയത്?

ദുരിതങ്ങള് തീരാനും, ആവശ്യങ്ങള് നിരവേരാനും, ആഗ്രഹങ്ങള് സഫലീകരിക്കാനുമുള്ള വഴി നബി(സ)യല്ലേ നമുക്ക് കാട്ടി തന്നത്? അന്ത്യം നന്നാകനമെന്കിലും നബി(സ)യെ പിന് പറ്റിയാലല്ലേ കഴിയുള്ളൂ?

ഇമാം ബുഖാരി (റ) സ്വഹീഹുൽ ബുഖാരിയിൽ ഉദ്ദരിക്കുന്നു:

അബ്ദുൽ റഹ്മാനുബ്നു എന്നിവർ തന്റെ പിതാവിനെ തൊട്ട് അദ്ദേഹത്തിൻറെ പിതാവ് പറയുന്നു: ഉമർ(റ) അബൂത്വാലിബിന്റെ കവിത പാടുന്നതായി ഞാൻ കേട്ടു. അവിടത്തെ മുഖം കൊണ്ട് മേഘത്തോട്  മഴയെത്തേടപ്പെടും അനാതർക്ക് അഭയം നൽകുന്നവരാണ്  വിധവകൾക്ക്‌ സംരക്ഷണം കൊടുക്കുന്നവരുമാണ്. (ബുഖാരി 3/182)

ഇവിടെ അബൂത്വാലിബ് പാടിയതല്ല നമ്മുടെ തെളിവ്.  മറിച്ച് സ്വഹാബിയായ അബ്ദുല്ലാഹിബ്നു ഉമർ(റ) ഈ കവിത പാടാറുണ്ടായിരുന്നു. മുത്തബിഹുസുന്ന എന്നാ പേരില് അറിയപ്പെടുന്ന മഹാനായ ഇബ്നു ഉമർ(റ) ന് തൗഹീദ് മനസ്സിലായില്ലേ?

മൗലവിമാർ പറയുന്നു يستسقي به ا لغمام بو جهه الكريم  എന്നതാണ് ഈ സ്വലാത്തിൽ ഏറ്റവും അപകടം നിറഞ്ഞതെന്നു.

ഇമാം അഹ്മദു(റ) മുസ്നദിൽ ഉദ്ദരിക്കുന്നു:  അബൂബക്കര്(റ)യുടെ മുമ്പില് വെച്ച് ആയിഷ(റ) ഈ കവിത പാടിയപ്പോള്, അബൂബക്കര് സിദ്ദീക്ക്(റ) പറഞ്ഞു, അള്ളാഹുവാണ് സത്യം അത് റസൂല്(സ)യാണ് (മുസ്നദ് അഹ്മദ് 1/13)

 ഇവിടെ ആ കവിത ചൊല്ലിയത്  ആയിഷാ ബീവിയാണ്. അതിനു അംഗീകാരം നല്കിയത്  ഈ ഉമ്മത്തിന്റെ എന്നത്തേയും നേതാവായ അബൂബക്കർ(റ) ആണ്. ഈ ഹദീസ് താഴെ കാണുന്ന ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.

ബൈഹഖി 5/168, ഇബ്നുമാജ 1/405, മുസ്നഫ് ഇബ്നു അബീശൈബ 6/181, 7/477,മജ്മഹു സവാഹിദ്   8/487 ലും കാണാം. ഇമാം സുയൂത്വി(റ) ഉദ്ദരിക്കുന്നു.


ബറാഅബിന് ആസിബ്(റ) പറയുന്നു, നബി(സ) ഖുതുബ ഓതിക്കൊണ്ടിരിക്കെ ഒരാള് വിളിച്ചു പറഞ്ഞു അള്ളാഹുവിന്റെ റസൂലെ ഖുറൈഷികള്ക്ക് മഴ വര്ഷിക്കാന് താങ്കള് അള്ളാഹുവിനോട് പ്രാര്ത്ഥിക്കണം, അള്ളാഹുവിന്റെ റസൂല്(സ) പ്രാര്ത്ഥിച്ചു മഴ കിട്ടി. നബി(സ) പറഞ്ഞു അബൂത്വാലിബ് ഇപ്പോള് ജീവിച്ചിരുന്നുവെങ്കില് അദ്ദേഹം നാം കാരണമായി സന്തോഷിക്കും അപ്പോള് ഒരാള് ചോദിച്ചു പ്രവാചകരേ അദ്ദേഹം (അബൂത്വാലിബ്) ഈ കവിത കൊണ്ട് താങ്കളെയാണോ ഉദ്ദേശിച്ചത്.? അപ്പോള് റസൂല്(സ) അതെയെന്ന് മറുപടി പറഞ്ഞു. (ജാമിയുസ്സുയൂഥി 18/269)...






ഈ ഹദീസിലൂടെ നബി(സ) തങ്ങൾ തന്നെ സമ്മദിക്കുന്നു ആ കവിത കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ തന്നെയാണെന്ന്. ഇവിടെ സഹാബികൾ പാടിയപ്പോൾ അത് ശിർക്കാണെന്ന് നബി(സ) തങ്ങൾ പറഞ്ഞില്ല.

വീണ്ടും ഇമാം സുയൂത്വി(റ) ഉദ്ദരിക്കുന്നു:

ആയിഷ(റ) പറയുന്നു: അബൂബക്കർ(റ) വഫാത് അടുത്തപ്പോൾ ഞാൻ ഈ കവിത ചൊല്ലി. (ജാമിയുസ്സുയൂഥി 13/52)

ഇവിടെ സിദ്ദീഖ്(റ) ന്റെ മരണ വേളയിലും ആയിഷാ ബീവി ചൊല്ലുന്നത് നബി(സ)യുടെ മദ്ഹ് ആണ്.

ഈ കവിതയുടെ വ്യാഖ്യാനം ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:  ثمال  എന്ന് പറഞ്ഞാൽ അഭയം നല്കുന്നവാൻ, ആശ്രഹിക്കപ്പെടുന്നവൻ, സഹായിക്കുന്നവൻ, ഭക്ഷണം നൽകുന്നവൻ എന്നൊക്കെയാണ് ഉദ്ദേശം. (ഫത്ഹുൽബാരി 2/496)

ലിസാനുൽ അറബിലും ഇതേ ആശയം തന്നെ കാണാം.. (11/94)

അല്ലാഹു തന്നെ പറയുന്നു: അല്ലാഹു അല്ലാതെ മറ്റൊരു അഭയം കേന്ദ്രം ഇല്ലെന്നു അവർ ഉറപ്പിച്ചു. (തൗബ 118)

അല്ലാഹു എനിക്ക് ഭക്ഷണം തരുന്നവനും വെള്ളം തരുന്നവനുമാണ്. (അൽ ശമർ 36)

അതെ അതെ എന്നർത്ഥം തന്നെയാണ് സ്വഹാബികളും അല്ലാഹുവിന്റെ പ്രവാചകന്മാരും നല്കിയിട്ടുള്ളത്. പക്ഷെ അതിന്റെ വ്യത്യാസം മനസ്സിലാക്കാൻ വഹാബികൾക്ക് കഴിഞ്ഞില്ല. എന്നാൽ അല്ലാഹുവിന്റെ ഗുണ വിശ്വാസങ്ങളും അസ്മാഹുകളുമാണ് സ്വഹാബികൾ അല്ലാഹുവിന്റെ റസ്സൂലിനു നല്കിയിട്ടുള്ളത്. എന്നിട്ട് അത് ശിർക്ക് ആവാത്തത് എന്തുകൊണ്ട്.  ഈ ഒരു കാതലായ വിഷയം വാഹാബികൾ മനസ്സിലാക്കുകയാണെങ്കിൽ പിന്നെ മുസ്ലിമീങ്ങളെ മുശ്രിക്കാക്കാൻ അവര്ക്ക് കഴിയില്ല. പക്ഷെ ദൗർഭാഗ്യവശാൽ വഹാബികൾക്ക് ഇത് എത്ര വിശദീകരിച്ചു കൊടുത്താലും അവർ മനസ്സിലാക്കുകയില്ല. കാരണം ഇത് മനസ്സിലാക്കിയാൽ പിന്നെ വഹാബിസം ഇല്ലല്ലോ. പക്ഷെ ഒരു കാര്യം ഞങ്ങള്ക്ക് ഉണർത്താനുല്ലത് മുകളില പറഞ്ഞപോലെ ഇത് ശിർക്കാണെന്ന് വാധിക്കുന്നുവെങ്കിൽ ന്ജിങ്ങളുടെ ഈ മുശ്രിക്ക് പട്ടികയിൽ ഈ ഉമ്മത്തിന്റെ നേതാവടക്കമുള്ള പ്രമുഗൻമാരായ സ്വഹാബികൾ പെടില്ലേ എന്ന് നെഞ്ഞത്ത് കൈവെച്ചു ചിന്തിക്കുന്നത് നല്ലതായിരിക്കും.

നന്നായി പഠിച്ചോ വാഹാബിമാരെ.... അല്ലാഹുവിന്റെ ശിഫാത്തുകളും  ഗുണവിശേഷങ്ങളും അത് അല്ലാഹുവിനു മാത്രം അധികാരപ്പെട്ടതാണ്. അതൊരാൾക്ക് തനതായ അർത്ഥത്തിൽ നൽകുന്നത് ശിർക്ക് തന്നെയാണ്. എന്നാൽ ഇവിടെ നൽകിയതോ അത് അല്ലാഹുവിന്റെ ശിഫാതുകളിൽ ഒരിക്കലും പങ്ക് ചേരുന്നില്ല. കാരണം അല്ലാഹുവിനു നൽകുമ്പോൾ അതിന്റെ അർത്ഥം വേറെ, സൃഷ്ട്ടികൾക്ക് നൽകുമ്പോൾ അരത്തം വേറെ. ഖുർആനിൽ തന്നെ ധാരാളം സ്ഥലങ്ങളിലും അല്ലാഹുവിന്റെ ശിഫാതുകൾ സൃഷ്ട്ടികൾക്ക് നല്കിയത് കാണാവുന്നതാണ്. അല്ലാഹുവിനു നൽകുന്ന അതെ മാനദണ്ടത്തോടെ ശ്രിഷ്ട്ടികൾക്ക് നൽകിയാലേ അത് ശിർക്കാവുകയുള്ളൂ. അഥവാ അല്ലാഹു അവന്റെ സര്വ്വ പ്രവർത്തനത്തിലും സ്വയം പര്യാപതനാണ് صمد ആണ്. ഈ ഒരു വിശേഷണം ആരും ആരിലും നൽകിയിട്ടില്ല. നൽകിയാൽ ശിർക്ക് തന്നെ. ഈ ഈ വിഷയത്തിലെ കാതലായവശം.  അതിനാൽ വഹാബികൾ പറയുന്ന സകല ശിർക്ക് ആരോപണങ്ങളും ഇവിടെ പോളിഞ്ഞിരിക്കുകയാണ്. അവർ സാധാരണ പറയാറുള്ള മാല, മൗലൂദുകളിലെ ശിർക്കും എല്ലാം ഇവിടെ തകർന്നിരിക്കുകയാണ്.


സ്വലാത്ത് ചൊല്ലുന്നതിനും സ്വലാത്തിന്‍റെ വാച്ചകത്തിനും ഇങ്ങനെ പറ്റൂ ഇതേ ചൊല്ലാവൂ എന്ന് ഖുറാനിലോ ഹദീസിലോ മറ്റു മഹാന്മാരോ ഒരു നിയന്ത്രണവും പറഞ്ഞിട്ടില്ല. അങ്ങനെ ശാട്യം പിടിച്ച വഹാബികള്‍ സ്വയം ചൊല്ലുന്ന സ്വലാത്തുകള്‍ക്ക് ഉത്തരം പറയാനാകാതെ ആ വാദത്തെ തന്നെ ഉപേക്ഷിച്ച മട്ടിലാണ്.

അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്റെ പേരില് ആരും സലാം ചൊല്ലുകയില്ല, എന്റെ റൂഹ് എനിക്ക് അള്ളാഹു മടക്കി തരികയും ഞാന് സലാം മടക്കുകകയും ചെയ്തിട്ടല്ലാതെ (അബൂദാവൂദ്)


അലി(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില് ലുബ്ധന്. (തനിക്ക് നിര്ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാധ്യത നിറവേറ്റാത്തത് മൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള് പലതും അവന് കിട്ടാതെ വരും) (തിര്മിദി)


അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ!(നിന്ദ്യനും നിസ്സാരനുമാവട്ടെ) (തിര്മിദി)

Monday, 8 May 2017

ബറാഅത്ത് രാവ് തെളിവുകളിലൂടെ

സത്യ വിശ്വാസികളേ   പുണ്യത്തിന്‍റെ   പൂക്കാലമിതാ  വന്നണയുന്നു,  ഇസ്ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്റാഅ്  മിഅ്റാജ് ഉള്‍കൊള്ളുന്ന റജബ് മാസം  നമ്മില്‍ നിന്നകന്നു,  പുണ്യറമളാനിനു സ്വാഗതമോതി ശഅ്ബാന്‍ മാസമിതാ കടന്നു വന്നിരിക്കുന്നുശഅ്ബാന്‍പതിനെഞ്ചാം രാവിനെയാണ്  ലൈലത്തുല്‍ ബറാഅത്ത് അഥവാ ബറാഅത്ത് രാവ്‌ എന്ന്  പറയുന്നത്. മറ്റു  രാവുകളെ  അപേക്ഷിച്ച്   രാവിനു പുണ്യമുണ്ടെന്നു ഖുര്‍ആനും സുന്നത്തും  സലാഫുസ്വാലിഹീങ്ങളുടെ  ചര്യയുംപഠിപ്പിക്കുന്നു,  അതുകൊണ്ടാണ് അ്ബാന്‍ 15 ബറാഅത്ത് ദിനമായി  മുസ്ലിം ലോകം ആചരിക്കുന്നത്.

ചുരക്കത്തില്‍ ബറാഅത്ത് രാവും തിന്‍റെ പകലും ആരാധനാ      കര്‍മ്മങ്ങള്‍ ചെയ്യുവാന്‍  ഏറ്റവും നല്ല സമയവും  ദിവസവും മാണെന്ന്അതില്‍ വിര്‍വ്വഹിക്കപ്പെടുന്ന അമലുകള്‍ക്ക് പ്രത്യേകം പുണ്യമുണ്ടെന്നും ഖുര്‍ആന്‍-സുന്നത്ത്-പൂര്‍വ്വീക  ചര്യ  തുടങ്ങിയവയിലൂടെ തെളിഞ്ഞിരിക്കെ അതിനെ  ശിര്‍ക്കും  കുഫ്റും  ബിദ്അത്തുമാക്കി  പരിഹസിച്ചു    തള്ളുന്ന പുത്തന്‍ വാദക്കാരുടെ ശര്‍റില്‍  നിന്നും  നമ്മുടെ     ഈമാനിനെ  നാംകാത്തുസൂക്ഷിക്കുക .

ബറാഅത്ത്  രാവില്‍ ചൊല്ലേണ്ട  പ്രത്യേക  ദിക്ര്‍  ദുആ

 (ശഹബാന്‍ 14  മഗ്’രിബിന്‍റെയും ഇഷാഇന്‍റെയും  ഇടയില്‍  ചൊല്ലണം)

1) യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം ഓതുക

നിയ്യത്ത്:

  1.  ദീര്‍ഘായുസ്സിനു വേണ്ടി

  2. ഭക്ഷണത്തില്‍ വിശാലത  ലഭിക്കാന്‍

  3. ആഫിയത്തും ബറക്കത്തും ലഭിക്കാന്‍

2) സൂറത്ത്  ദുഖാന്‍  ഒരു പ്രാവശ്യം  ഓതുക.

3) താഴെ പറയുന്ന ദുആ 70 പ്രാവശ്യം ചൊല്ലണം:

4) താഴെ പറയുന്ന ദിക്ര്‍  100  പ്രാവശ്യം ചൊല്ലണം:

(നബി (സ) തങ്ങളുടെ പേരില്‍ 100 പ്രാവശ്യം സ്വലാത്ത് , 

حَسبِي الله وَنِعمَ الوَكِيل എന്ന ദിക്ര്‍  100 പ്രാവശ്യം എന്നിവ അധികരിപ്പിക്കുന്നതും നല്ലതാണ്)

5) താഴെ പറയുന്ന ദുആ ചെയ്യണം:

bara-n2 -f


Friday, 5 May 2017

വാട്സാപ്പിലൂടെ കള്ളത്തര പ്രചരണം

ധാത് അൻവാത് -




ശിർക്ക് കര്മത്തിലും വരുമെന്നും ബറക്കത്തെടുക്കല് ശിര്ക്കാണെന്നും  സമർത്ഥിക്കാൻ മുജായിദ് മൗലവിമാര് വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ പാവപ്പെട്ട മുസ്ലീങ്ങളെ കബളിപ്പിക്കാന്  കൊണ്ടുവരുന്ന ഒരു ഉദാഹരണം കാണുക..

===================================================
ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് ചോദിച്ചാല് മാത്രമേ ശിര്ക്ക് വരുകയുള്ളൂ എന്ന മുസ്ലിയാക്കന്മാരുടെ വാദം നബി(സ)യുടെ വാക്ക് കൊണ്ട് പൊളിയുന്നത് കാണുക

عَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ

"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹി(സ)യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് ബറക്കത്തിനു വേണ്ടി അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅന്വാത് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബി (സ)യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അന്വാത്ത് നിശ്ചയിച്ചു തരിക. അപ്പോള് നബി (സ)പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുമ്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിര്മുദി )

ഇവിടെ സഹാബികള് ആ മരത്തെ ഇലാഹാണെന്ന് വിശ്വസിച്ച് കൊണ്ട് തേടിയോ മുസ്ലിയാക്കന്മാരെ...ഇല്ലല്ലോ. എന്നിട്ടും എന്തെ നബി(സ) അത് ഇലാഹാക്കലാണ് എന്ന് പറഞ്ഞത്..? യുദ്ധത്തില് വിജയിക്കുവാന് വേണ്ടി കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി സൃഷ്ട്ടികളില് നിന്നും ഗുണംപ്രതീക്ഷിച്ചപ്പോള് ആ സൃഷ്ടികളില് ഇലാഹിന്റെ ഗുണങ്ങള് പ്രതീക്ഷിക്കയാണ് അവര് ചെയ്തത്. അത്തരത്തില് കാര്യകാരണബന്ധങ്ങള്ക്ക് അതീതമായി ഗുണദോഷങ്ങള് ചെയ്യാന് കഴിവുള്ളവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് തന്നെ അവര് ഏകനായ ഇലാഹില് അവര് പങ്ക് ചേര്ത്തു.. അതാണ്‌ ഇലാഹാക്കി എന്ന് നബി(സ) പറഞ്ഞത്.

അപ്പോൾ ആ തേട്ടം തന്നെ ശിർക്കായി. അവിടെ മുശ്രികീങ്ങൾ മരത്തെ ഇലാഹാണെന്നു വിശ്വസിച്ചിട്ടില്ല, മരത്തെ ആരാധിച്ചിട്ടില്ല. അവർ ബറകത്ത് എടുക്കുക മാത്രമാണ് ചെയ്തത്..
===================================================
മറുപടി-

വന്നു വന്ന് തട്ടിപ്പിന്റെ പര്യായം തന്നെ മുജായിദ് എന്നായിട്ടുണ്ട്..
അങ്ങനെ ദാത്ത് അന്‍വാത്തിനെ കുറിച്ച് നബി (സ) യോട് സ്വഹാബാക്കൾ ചോദിച്ചപ്പോൾ ആ ചോദ്യം തന്നെ ശിർക്കായി എന്നും അവർ മുശ്രികീങ്ങളായി എന്നുമുള്ള മുജായിദിന്റെ കണ്ടുപിടിത്തം കൊള്ളാം..

അല്ലെങ്കിലും സ്വാഹാബാക്കളെ പോലും മുശ്രികീങ്ങളാക്കാൻ ശ്രമിക്കുന്ന നിങ്ങൾ പിന്നെ ഞങ്ങൾ സുന്നികളെ മുശ്രികീങ്ങൾ എന്ന് വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ.. :p

എന്തായാലും നിങ്ങളുടെ തട്ടിപ്പ് നടക്കില്ല മുജായിദേ..
ഇനി മറുപടി പറയൂ..
മുകളിലെ ഇബാറത്തിൽ മുശ് രിഖുകള്‍ " ബറക്കത്തിന്ന് വേണ്ടി " ആയിരുന്നു ദാത് അന്വാത് എന്ന പേരിൽ ഒരു മരത്തെ നിശ്ചയിച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ❓❓
ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി മാത്രമായിരുന്നു എന്നത് എവിടെ ❓❓❓
കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാണ്..❓❓

മുജായിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പോസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട..

മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി (സ) പറയാൻ കാരണം..

മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്...

ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;

: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، وهي شجرة كانوا يعبدونها ويعلقون عليها المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة

മുശ്രികീങ്ങൾ ധാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ധാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ (സ) യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, അവർ ആ മരത്തെ ആരാധിച്ചിരുന്നു, മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര്‍ മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്..

ഇനി ബറക്കത്തെടുക്കല് ശിര്ക്കാണോ എന്നു പരിശോധിക്കാം..
നബി (സ)യുടെ വിയര്പ്പു കൊണ്ടും മുടി കൊണ്ടും തുപ്പലു കൊണ്ടുമൊക്കെ സഹാബികള് ബര്ക്കത്തെടുത്തിരുന്നതായി ധാരാളം ഹദീസുകളില് കാണാം..

അതൊന്നും ഇവിടെ പരാമര്ശിക്കുന്നില്ല. മഹാന്മാർ സ്പര്ശിച്ച വസ്ത്രം ബർകത്തുദ്ദേശിച്ച് കഫൻ തുണിയിൽ ഉള്പെടുത്തുന്നതിന് നബി(സ) തന്നെ പ്രോത്സാഹനം നല്കിയിട്ടുണ്ട്.

ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു..

ഉമ്മു അത്വിയ്യ (റ) യിൽ നിന്നും നിവേദനം :അവർ പറയുന്നു. നബി(സ) യുടെ പുത്രി വഫാത്തായപ്പോൾ നബി(സ) ഞങ്ങളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു. " അവരെ നിങ്ങൾ മൂന്നോ അഞ്ചോ നിങ്ങള്ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലധികമോ പ്രാവശ്യം താളി ഉപയോഗിച്ച്  കുളിപ്പിക്കുക. അവസാനത്തെ കഴുകലിൽ  കർപ്പൂരവും ഉപയോഗിക്കണം. കുളിപ്പിക്കൽ കഴിഞ്ഞാൽ എന്നെ നിങ്ങൾ വിവരം അറിയിക്കുകയും  വേണം.".  കുളിപ്പിക്കൽ കഴിഞ്ഞപ്പോൾ  ഞങ്ങൾ നബി(സ)യെ വിവരം അറിയിച്ചു. അപ്പോൾ നബി(സ) അവിടത്തെ വസ്ത്രം ഞങ്ങളെ ഏല്പിച് അത് അവരുടെ ശരീരത്തെ സ്പര്ശിക്കുന്ന അടിവസ്ത്രം ആക്കാൻ ഞങ്ങളെ നിർദ്ദേശിച്ചു.അരയുടുപ്പ് എന്നാണ് മഹതി ഉദ്ദേശിക്കുന്നത് .(ബുഖാരി 1175)

പ്രസ്തുത ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ  കൊണ്ട്  ബറക്കത്തെടുക്കുന്നതിന്റെ അടിസ്ഥാന പ്രമാണമാണ്‌ പ്രസ്തുത ഹദീസ്.(ഫത് ഹുൽ ബാരി 4/270).

ഇമാം നവവി (റ) എഴുതുന്നു:
നബി(സ) യുടെ വസ്ത്രം മകളുടെ ശരീരത്തെ സ്പർശിക്കുന്ന വസ്ത്രമാക്കുന്നതിലുള്ള തത്വം അതുകൊണ്ട്  മകൾക്ക് ബറക്കത്ത് ലഭ്യമാക്കലാണ്. അതിനാല്  സദ് വ്രതരുടെ ആസാറുകൾ കൊണ്ടും അവരുടെ വസ്ത്രങ്ങളെ കൊണ്ടും ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ശർഹുമുസ്ലിം 3/353).

നബി(സ) യിൽ നിന്ന് നേരിട്ട് ദീൻ മനസ്സിലാക്കിയ സ്വഹാബത് (റ) മരിച്ചാൽ കഫൻ ചെയ്യുന്നതിനായി നബി(സ) യുടെ വസ്ത്രം ചോദിച്ചു വാങ്ങിയിരുന്നതായും  ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയ മറെറാരു സംഭവം കാണുക.

സഹ്ൽ(റ) വിൽ നിന്നു നിവേദനം: "ഒരു പുതിയ വസ്ത്രവുമായി ഒരു സ്ത്രീ നബി(സ) യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു.: " നബിയേ, അങ്ങേക്ക് ധരിപ്പിക്കാനായി ഞാനെന്റെ കൈ  കൊണ്ട് നെയ്ത് ഉണ്ടാക്കിയ വസ്ത്രമാണിത്. ഇത് സ്വീകരിച്ചാലും". അപ്പോൾ നബി(സ) അതിലേക്ക് ആവശ്യമുള്ള നിലയിൽ തന്നെ ആ വസ്ത്രം സ്വീകരിച്ചു. തുടർന്ന് ആ വസ്ത്രം ധരിച്ച് നബി (സ) ഞങ്ങളിലേക്ക് വന്നപ്പോൾ ഒരാൾക്ക്‌ ആ വസ്ത്രം ലഭിച്ചാൽ കൊള്ളാമെന്നായി. അദ്ദേഹം നബി(സ) യോട്  പറഞ്ഞു.  "എത്ര നല്ല വസ്ത്രം! അതെനിക്ക് നല്കിയാലും". ഇത് കേട്ട് സ്വഹാബാകിറാം (റ) ഇപ്രകാരം പ്രതികരിച്ചു.: " നബി(സ) തനിക്ക് ആവശ്യമുണ്ടായിട്ടാണല്ലോ ആ വസ്ത്രം ധരിച്ചത്. ചോദിച്ചാൽ നബി(സ) മടക്കുകയില്ലെന്നു മനസ്സിലാക്കി താങ്കൾ ആ വസ്ത്രം ആവശ്യപ്പെടുകയാണോ?" . അപ്പോൾ അദ്ദേഹം വിശദീകരിച്ചു " നബി(സ) യോട് ഞാനാ വസ്ത്രം ആവശ്യപെട്ടത്‌ എനിക്കു ധരിക്കാനല്ല. മറിച്ച് ഞാൻ മരിച്ചാൽ എന്നെ അതിൽ കഫൻ ചെയ്യാനാണ്. സഹ്ൽ (റ) പറയുന്നു. ആ വസ്ത്രം അദ്ദേഹത്തിന്റെ കഫൻ തുണിയായി മാറി". (ബുഖാരി 1198)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:
സദ് വ്രതരുടെ ആസാറുകൾ കൊണ്ട് ബറക്കത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. (ഫത് ഹുൽ ബാരി : 4/318)

ബറക്കത്തെടുക്കല് ഇസ്ലാമികമാണെന്നതിന് ഇതു പോലെ നൂറ് നൂറ് തെളിവുകളുണ്ട് ഹദീസ് ഗ്രന്ഥങ്ങളില്..
 ബറക്കത്തെടുക്കല് ശിര്ക്കാണെന്ന മുജാ ജമാ താഗൂത്തിയന് വാദങ്ങളാണ് ഇസ്ലാമികമല്ലാത്തതെന്നു വ്യക്തം..

Courtesy - ഷാഹദ് അയ്യർ

Moosa sonkal's post