Wednesday, 31 January 2018

ഖബർ പട്ട് കൊണ്ട് മൂടൽ ഫത്ഹുൽ മുഈനിൽ വിഘടിതർ ചെയ്ത തട്ടിപ്പ് മനസ്സിലാകുക…. അതുമായി ബന്ധപ്പെട്ട വിഷയങ്ങളും


ഖബർ പട്ട് കൊണ്ട് മൂടൽ ഫത്ഹുൽ മുഈനിൽ വിഘടിതർ ചെയ്ത തട്ടിപ്പ് മനസ്സിലാകുക…. അതുമായി ബന്ധപ്പെട്ട വിഷയങ്ങളും


മുജാഹിദ് മൗലവി പികെഎം ബഷീര്‍ മടതിക്കാട്ടിലിന്റെ തരികിട.. വീണ്ടും നമ്മള്‍ സുന്നികള്‍ ഓതിപഠിച്ച കിതാബു വെച്ച് തന്നെ മൌല്യാര് സുന്നികല്‍ക്കിട്ടു ട്രൌസര്‍ തയ്ക്കാന്‍ നോക്കുന്നു… ഇങ്ങനെ പല തവണ ഇദ്ദേഹം ഇവിടെ കബളിപ്പിക്കാന്‍ ശ്രമം നടത്തുകയും സുന്നികള്‍ കയ്യോടെ പിടികൂടി പഠിപ്പിച്ചു വിടുകയും ചെയ്തിട്ടുണ്ട്.. എന്തായാലും വിഷയത്തിലേക്ക് വരാം…
ഇവിടെ ഖബര്‍ മൂടുന്നതിനെ ഖണ്ഡിക്കാന്‍ മുജ്ജു മൗലവി ഫത്’ഉല്‍ മു’ഈനില്‌ നിന്നും കൊണ്ട് വന്ന ഇബാറത്തു കൊടുത്തിട്ട്.. അവിടെ കൊടുത്ത അര്‍ഥം നോക്കുക..
ويكره – ولو لامرأة – تزيين غير الكعبة، كمشهد صالح بغير حرير، ويحرم به.
“സ്ത്രീകളുടെതായാലും ശരി, ക’അബ ഒഴികെ സ്വാലിഹീങ്ങളുടെ ഖബര്‍ പട്ടല്ലാത്തത് കൊണ്ട് അലങ്കരിക്കല്‍ കരാഹതാണെങ്കിലും പട്ടുകൊണ്ട് അലങ്കരിക്കല്‍ ഹരാമാകുന്നു.”
ഇതാണ് മൗലവി കൊടുത്ത അര്‍ഥം… സ്ത്രീകളുടെതായാലും ശരി എന്ന് പറഞ്ഞിട്ട് നിങ്ങള്‍ അര്‍ഥം മടക്കിയത് എവിടെക്കാ.. ക’അബ ഒഴികെയുള്ള സ്വാലിഹീങ്ങളുടെ ഖബര്‍.. ഹ ഹ ഹ.. എവിടുന്നാ മൌലവീ നിങ്ങള്‍ അര്‍ഥം വെക്കാന്‍ പഠിച്ചത്?? ഇനി അതൊക്കെ പോട്ടെ.. നിങ്ങളുടെ വാദം എന്താ?? ഖബരിനു മുകളില്‍ വസ്ത്രം ഇടല്‍ (ജാറം മൂടല്‍) ദുരാചാരം ആണെന്നല്ലേ?? എന്നിട്ടിവിടെ കൊടുത്തതോ? മഖ്‌ബര അലങ്കാരമാക്കുന്നതിനെ കുറിച്ച് ഫത്’ഹുല്‍ മു’ഈനില്‌ പറഞ്ഞ കാര്യവും?? അല്ല മൌലവീ,, സുന്നികള്‍ ഖബരിനു മുകളില്‍ പട്ടോ അല്ലാത്തതോ ആയ വസ്ത്രങ്ങള്‍ ഇടുന്നത് അലങ്കാരം ലക്‌ഷ്യം വെച്ചാണെന്ന് ആരാണ് പറഞ്ഞത്?? ഞങ്ങള്‍ അങ്ങനെ ചെയ്യുന്നത് അവരോടുള്ള ആദര സൂച്ചകമായിട്ടല്ലേ?? തബര്രുക് ലക്‌ഷ്യം വെച്ച് ചെയ്യാന്‍ പാടില്ല എന്ന് ഏതെങ്കിലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടോ മൌലവീ??
ചുമ്മാ ഈ ചങ്ങാതിയോട്‌ ചോദ്യങ്ങള്‍ ചോദിക്കാം എന്നല്ലാതെ മറുപടി തെറിയല്ലാതെ മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.. അതുകൊണ്ട് തന്നെ ഫത്’ഹുല്‍ മു’ഈനില്‌ പറഞ്ഞത് എന്താണോ, അത് ഞാന്‍ ഇവിടെ വിശദീകരിക്കാം..
ഫത്’ഹുല്‍ മു’ഈനില്‌ ജുമു’അയുടെ സുന്നത്തുകള്‍ വിവരിക്കുന്ന ഭാഗം. അവിടെ തന്നെ നല്ല വസ്ത്രം ധരിക്കല്‍ ജുമു’യ്ക്ക് സുന്നത്താണ് എന്ന് വിവരിക്കുന്നു.. അതില്‍ വെള്ളയാണ് ഏറ്റവും ശ്രേഷ്ഠം, പട്ടുകൊണ്ട് ഭംഗിയാവലും തവിട്ടു നിറമുള്ള ഖസ്സും പുരുഷന് ഹറാം ആണ് എന്ന് വിവരിക്കുന്നു.. എന്നാല്‍ അവിടെ പട്ടു പുരുഷന് അനുവടനീയമാക്കപ്പെടുന്ന അവസരങ്ങളും വിവരിക്കുന്നു.. സ്ത്രീക്ക് വിരിപ്പായി പോലും പട്ടു ഉപയോഗിക്കാം.. അങ്ങനെ തുടങ്ങി പല കാര്യങ്ങളും വിവരിച്ച ശേഷം അവിടെ പറയുന്ന ഭാഗമാണ് ചുവടെ;
استعمال العاج في الرأس واللحية حيث لا رطوبة، وإسراج بمتنجس بغير مغلظ إلا في مسجد، وإن قل دخانه – خلافا لجمع -. وتسميد أرض بنجس، لا اقتناء كلب – إلا لصيد أو حفظ مال –
ഇനി അര്‍ഥം;
ആനക്കൊമ്പിന്റെ ചീര്‍പ്പ് ഉപയോഗിച്ച് തലയും താടിയും ചീകല്‌ അനുവടിക്കപ്പെട്ടിട്ടുന്ടെങ്കിലും അത് കരാഹത്തില്‍ പെടും.. പക്ഷെ നനവുണ്ടാകരുത്. കഠിനമല്ലാത്ത (അതായത് നായയുടെയും പന്നിയുടെയും അല്ലാത്ത) നജസായ എണ്ണ ഒഴിച്ച് വിളക്ക് കത്തിക്കലും പള്ളി അല്ലാത്ത സ്ഥലങ്ങളില്‍ അനുവടിക്കപ്പെട്ടുന്ടെങ്കിലും കരാഹത് തന്നെ.. എന്നാല്‍ പുക കുറവാണെങ്കില്‍ പോലും പള്ളിയില്‍ ഇപ്രകാരം കത്തിക്കാന്‍ പറ്റില്ല.. പുക കുറഞ്ഞാല്‍ പള്ളിയില്‍ പറ്റുമെന്ന അഭിപ്രായമുള്ള പണ്ഡിതന്മാരും ഉണ്ട്. മണ്ണില്‍ നജസു കൊണ്ട് വളം ചേര്‍ക്കല്‍ അനുവടനീയമാനെങ്കിലും കരാഹതുണ്ട്. വേട്ടക്കുവേണ്ടിയോ ധന സംരക്ഷണത്തിന് വേണ്ടിയോ അല്ലെങ്കില്‍ നായയെ വളര്‍ത്താന്‍ പാടില്ല.
ഇനിയാണ് മൗലവി ഇവിടെ അര്‍ഥം വെച്ച ഇബാറത്തു വരുന്നത്;
ويكره – ولو لامرأة – تزيين غير الكعبة، كمشهد صالح بغير حرير، ويحرم به.
പട്ടല്ലാത്ത തുണികള്‍ കൊണ്ട് ക’അബയല്ലാത്തവ അലങ്കരിക്കല്‍, അതായത് സ്വാലിഹീങ്ങളുടെ മഖ്‌ബരകള്‍ പോലുള്ളവ അലങ്കരിക്കല്‍ സ്ത്രീകള്‍ക്ക് പോലും കരാഹതാണ്, ഇനി പട്ടുകൊണ്ടാണ് അലങ്കാരമെങ്കില്‌ അത് ഹറാമും ആകും…
ഇതാണ് ശരിക്കുള്ള അര്‍ഥം.. എന്താണ് ഇവിടെ വിവക്ഷ?? പട്ടു ഉപയോഗിക്കല്‍ സ്ത്രീക്ക് അനുവദനീയവും പുരുഷന് ഹറാമും എന്ന് പറഞ്ഞപ്പോളാണ് ഇവിടെ ഖബര്‍ അലങ്കരിക്കാന്‍ വേണ്ടി സ്ത്രീയോ അല്ലെങ്കില്‍ പുരുഷനോ പട്ടു ഉപയോഗിച്ചാല്‍ എന്താണ് വിധി എന്ന് പറഞ്ഞത്.. ഇവിടെയും എന്താണ് പറയുന്നത്?? മഖ്‌ബരകളെ അലങ്കാര വസ്തുക്കള്‍ ആക്കുന്നതിനാണ് നഹ്യ് ഉള്ളത്,, അല്ലാതെ ആദരസൂചകമായി ഖാബരിനു മുകളില്‍ വസ്ത്രം പുതപ്പിക്കുന്നതിനല്ല..
എന്നാല്‍ ഇവിടെ മൗലവി ഇത് ഖബറിന് മുകളില്‍ വസ്ത്രം കൊണ്ട് ജാറം മൂടുന്നത് ഹരാമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ചില തിരിമറികള്‍ നടത്തിയതാണ്.. അതായത് സ്ത്രീകള്‍ക്ക് പോലും എന്നുള്ളത് സ്ത്രീകളുടെത് എന്നാക്കി മാറ്റി.. അതുപോലെ മഖ്‌ബരകള്‍ അലങ്കാര വസ്തു ആക്കുന്നതിനെയാണ് ഇവിടെ പരാമാശം എന്നുള്ളത് ജാറം മൂടല്‍ എന്തുവിധേനയും തെറ്റാണെന്നും ദുരാചാരവും ആണെന്ന് വരുത്തിതീര്‍ക്കാന്‍ നോക്കി.. അര്‍ഥം വെച്ചത് തെറ്റിച്ചാണ് എന്നുള്ളത് സൂചിപ്പിക്കാന്‍ വേണ്ടി ആണ് ഇത് കൊടുത്തത്.. അവിടെ ഖബറിന്റെ മുകളില്‍ വസ്ത്രം ഇടല്‍ ആദരസൂചകമായാലും തെറ്റാണെന്ന് എന്നുള്ള പ്രയോഗം കിത്താബില്‍ എവിടെ മൌലവീ?? ഖബറിന് മുകളില്‍ വസ്ത്രം ഇട്ടു മൂടുക തെറ്റാനെന്നല്ലേ നിങ്ങളുടെ വാദം? അപ്പോള്‍ ആ വാദം സമര്തിക്കാന്‍ നിങ്ങള്‍ മഖ്‌ബര അലങ്കരിക്കുന്നതിന്റെ വിധി ആണോ കൊടുക്കുക??
ഇതുകൂടി പഠിച്ചോളൂ മൗലവി.. അമ്ബിയാ ഓലിയക്കാലോടുള്ള ആദര സൂചകമാണെങ്കില്‍ അത് അനുവടിക്കപ്പെട്ടതാണ്. ക’അബയും അമ്ബിയാക്കളുടെ ഖബരുകളും പട്ടുകൊണ്ട് മറക്കാംഎന്നും, ചിലരുടെ വീക്ഷണത്തില്‍ ഔലിയാക്കളുടെ ഖബരുകളിലും ഇത് ആവാം എന്നും ബാജൂരിയിലുണ്ട്. വേറെയും ഒട്ടേറെ ഗ്രന്ഥങ്ങളില്‍ ഇങ്ങനെ ഉണ്ട്.. അതൊന്നും മൌലവിയുടെ കണ്ണില്‍ പെടില്ലാല്ലോ.. എവിടെയെങ്കിലും തിരിമറി നടത്തി ആള്‍കാരെ കബളിപ്പിക്കാന്‍ വല്ല ചാന്‍സും ഉണ്ടോ,, എന്നാല്‍ മൗലവി അതിന്റെ മുറി കഷ്ണവും എടുത്തുപൊക്കി കൊണ്ട് വരും. അതല്ലേ മൌലവീ നിങ്ങടെ സ്ഥിരം തൊഴില്‍??
ഞങ്ങള്‍ മുസ്ലിങ്ങള്‍ അമ്ബിയാ ഔലിയാക്കളുടെ ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ ഉണ്ടാക്കുന്നതും വസ്ത്രം കൊണ്ട് മൂടുന്നതും അവിടെ വിളക്ക് കത്തിച്ചു വെക്കുന്നതും ഒക്കെ ചെയ്യുന്നത് എന്ത് കൊണ്ടെന്നാല്‍;
“ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദ്രിഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)
എന്നാല്‍ ഇവിടെ മൗലവി കൊടുത്ത തലക്കെട്ടോ?? ജാറം മൂടല്‍ ദുരാചാരം എന്ന്!!! അപ്പോള്‍ ജാറം മൂടല്‍ അനുവടിക്കപ്പെട്ടതാണ് എന്ന് പറഞ്ഞ പണ്ടിതന്മാരോക്കെ ദുരാചാരം ചെയ്യാന്‍ കൂട്ട് നിന്നു എന്നാണോ?? മൌലവിക്കിപ്പോള്‍ ഷൈഖ് ഉതൈമീന്റെ ഒരു ചികിത്സ അത്യാവശ്യമാനെന്നാണ് തോന്നുന്നത്..
ഇമാം മുല്ലാ അല്‌ഖാരി തന്റെ പ്രസിദ്ദമായ മിര്‌ഖാത് ഷരഹ് അല്‍ മിഷ്ഖാതില്‌ പറയുന്നു
وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه
സലഫുസ്വാളിഹീങ്ങള്‍ പ്രസിദ്ദരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബരുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക് അവിടെ സിയാറത്ത്‌ ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുല്ല സൌകര്യത്തിനു വേണ്ടി (മിര്‌ഖാത് ഷരഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 69
സൂറത്തുല്‍ കഹ്ഫിലെ 21ആം സൂക്തം
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا
അസ്’ഹാബല്‌ കഹ്ഫിനെ കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ (അസ്’ഹാബല്‌ കഹ്ഫിന്റെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) അവര്‍ ഒരു വിഭാഗം പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ്‌ അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.
ഈ ആയതിന്റെ വ്യക്യാനത്തില്‍ മുഫസ്സിരീങ്ങള്‍ പറയുന്നത് കാണുക;
ഇമാം റാസി (ര) തന്റെ തഫ്സീരുള്‍ കബീരില്‍ 5/475;
أن بعضهم قال: الأولى أن يسد باب الكهف لئلا يدخل عليهم أحد ولا يقف على أحوالهم إنسان. وقال آخرون: بل الأولى أن يبني على باب الكهف مسجد وهذا القول يدل على أن أولئك
الأقوام كانوا عارفين بالله معترفين بالعبادة والصلاة
അവരില്‍ ചിലര്‍ പറഞ്ഞത് അതുകൊണ്ട് അവിടെ ആരും കടക്കാത്ത രീതിയില്‍ എടുപ്പിന്റെ കവാടം അടച്ചു വെക്കണം എന്നാണ്, എന്നാല്‍ മറ്റു ചിലര്‍ പറഞ്ഞത് അവിടെ കവാടത്തിനു മുകളില്‍ പള്ളി നിര്‍മിക്കണം എന്നാണു.. ഇത് തെളിയിക്കുന്നത് ആ പറയപ്പെട്ടവര്‍ അല്ലാഹുവിന്റെ ആരിഫീങ്ങല്‌ ആണെന്നാണ്‌, അവര്‍ ഏകനായ അല്ലാഹുവില്‍ ആരാധിക്കുന്നവരും പ്രാര്‍ത്ഥന നടത്തുന്നവരുമാണ്..
ഇമാം റാസി തന്നെ തന്റെ തഫ്സീരുള്‍ കബീരില്‍ വീണ്ടും തുടരുന്നു;
ثم قال تعالى: {قَالَ ٱلَّذِينَ غَلَبُوا۴ عَلَىٰۤ أَمْرِهِمْ} قيل المراد به الملك المسلم، وقيل: أولياء أصحاب الكهف، وقيل: رؤساء البلد: {لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا} نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد
പിന്നെ അള്ളാഹു ത’ആല പറഞ്ഞു (“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു”) ഇത് സൂചിപ്പിക്കുന്നത് അശാബുല്‍ കഹഫില്‍ നിന്നുമുള്ള മുസ്ലിം ഭരണാധികാരികളെ ആണ് അല്ലെങ്കില്‍ അസ്വ്ഹാബുല്‍ കഹഫിന്റെ വിശ്വാസികളായ മിത്രങ്ങള്‍ അല്ലെങ്കില്‍ നാട്ടിലെ നേതാക്കള്‍. (“നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം”) അതുകൊണ്ട് നമുക്ക് ഇതിനുള്ളില്‍ അല്ലാഹുവിനെ ആരാധിക്കാം “ആ പള്ളി കാരണം അത് അസ്’ഹാബുല്‍ കഹഫിന്റെ സ്മരണ നിലനിര്‍ത്തുകയും ചെയ്യപ്പെടും
ഇമാം നസഫി തന്റെ തഫ്സീര്‍ അല്‍ നസഫി 3/18
قَالَ ٱلَّذِينَ غَلَبُوا۴ عَلَىٰۤ أَمْرِهِمْ} من المسلمين وملكهم
وكانوا أولى بهم وبالبناء عليهم {لَنَتَّخِذَنَّ عَلَيْهِم} على باب الكهف {مَّسْجِدًا} يصلي فيه المسلمون ويتبركون
(“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍”) ഇവര്‍ മുസ്ലിങ്ങളും ഭരണാധികാരികളും ആണ്. ഇവര്‍ പറഞ്ഞു, “നമുക്ക്‌ അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം”, അതായത് ഗുഹാമുഖത്തില്‍ പള്ളി പണിയാം എന്ന് പറഞ്ഞു, അതിനാല്‍ മുല്സിങ്ങല്ക് അവിടെ വെച്ച് നിസ്കരിക്കുകയും അവര്‍ക്ക് തബര്രുക് എടുക്കുകയും ചെയ്യാം
ഇമാം മുഹമ്മദ്‌ (ര) പറയുന്നു
محمد قال :اخبرنا ابو حنيفة قال حدثنا
عطاء بن الساءب قال :قبر حود وصالح وثعيب عليحم السلام في المسجد الحرام
ഇമാം അബു ഹനീഫ (ര) ഞങ്ങള്‍ക്ക് അറിയിച്ചു തന്നു, “അതാ ഇബ്ന്‍ അസ്സാ’ഇബ് ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നു ഹുദ് നബി (അ.സ) സാലിഹ് നബി (അ.സ), ഷുഹൈബ് നബി (അ.സ) എന്നിവരുടെ ഖാബരുകള്‍ മസ്ജിദുല്‍ ഹരമിനുള്ളിലാണ് എന്ന്”
ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400
رميل عبدالله
عن القاسم قال دخلت على عائشة فقلت يا أمه اكشفي لي عن قبرالنبي صلىالله عليه وسلم وصاحبيه رضي الله عنهما فكشفت لي عن ثلا ثة قبورلا مشرفة ولا لاطئة مبطوحة ببطحاءالعرصت الحمراء
KETTIPOKKIYO ?? ILLALO ??
response –
നിങ്ങള്‍ കൊടുത്ത ഈ ഹദീസ് മിര്‌ഖാതുല്‌ മഫാതീഹ് ഷരഹ് മിഷ്ഖാതുല്‌ മസാബീഹില്‍ കിതാബുല്‍ ജനാ’ഇസ്‌ എന്നാ ബാബില്‍ (1712) മഹാനായ മുല്ലാ അല്‌ഖാരി (ര) അബൂദാവൂദ് (ര) ഇല്‍ നിന്നും ഉദ്ദരിക്കുന്നു..
ഇനി ഇവിടെ രമീല്‌ കൊടുത്ത ഹദീസിന്റെ അര്‍ഥം എന്താ?? അതില്‍ രമീല്‌ വാദിക്കും പോലെ റസൂല്‍ സ.അ വാഫാതായപ്പോള്‍ തന്നെ സ്വഹാബാക്കള്‍ റസൂല്‍ സ.അ യുടെ ഖബര്‍ കേട്ടിപ്പോക്കിയിരുന്നില്ല എന്നുണ്ടോ?? ഈ ഹദീസ് ഖബര്‍ കെട്ടിപ്പൊക്കാന്‍ പാടില്ല എന്നതിന് തെളിവാകുമോ?? എന്താ രമീലെ, ഇത്രയ്ക്ക് അപകടകരമായ കളി ഇസ്ലാം ദീനിനോട് കളിക്കുന്നത്??
രമീല്‌ ഇവിടെ കൊടുത്ത ഹദീസ് ഇതാ;
1712 – وعن القاسم بن محمد قال : دخلت على عائشة فقلت : يا أماه ، اكشفي لي عن قبر النبي صلى الله عليه وسلم وصاحبيه ، فكشفت لي عن ثلاثة قبور ، لا مشرفة ولا لاطئة مبطوحة ببطحاء العرصة الحمراء ” . رواه أبو داود .
അതിന്റെ അര്‍ഥം;
ഖാസിം ബിന്‍ മുഹമ്മദ്‌ (ര) വില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു, “ഞാന്‍ ആഇഷ ര.അ യുടെ അടുത്തേക്ക് പ്രവേശിക്കുകയും (അതായതു പോകുകകയും) ഇപ്രകാരം പറയുകയും ചെയ്തു, ഓ ഉമ്മാ, എനിക്ക് വേണ്ടി നബി (സ.അ) യുടെ നബിയുടെ (സ.അ) രണ്ടു അനുചരന്മാരുടെയും ഖബരുകള്‍ ഒന്ന് തുറന്നു തരുമോ? അങ്ങനെ മഹതി എനിക്ക് വേണ്ടി മൂന്നു ഖബറുകള്‍ തുറന്നു കാണിച്ചു, അത് വളരെ ഉയരത്തില്‍ ആയിരുന്നില്ല.. എന്നാല്‍ വളരെ താഴ്ന്നിട്ടോ ആയിരുന്നില്ലാ. അത് ഭൂമിയോട് നിരപ്പായ നിലയില്‍ ആയിരുന്നില്ലാ.. ചുവന്ന മണ്ണുള്ള സ്ഥലത്തായിരുന്നു ആ ഖബറുകള്‍
ഇതാണ് ഹദീസിന്റെ അര്‍ഥം.. അപ്പോള്‍ ഖബറുകള്‍ വളരെ ഉയര്‍ത്തിയ നിലയിലോ വളരെ താഴ്ന്ന നിലയിലോ ആയിരുന്നില്ല എന്നുള്ളതും ഭൂമിയോട് നിരപ്പായ നിലയില്‍ ആയിരുന്നില്ല എന്നുള്ളതും നിങ്ങള്‍ തന്ന ഹദീസില്‍ നിന്ന് തന്നെ വളരെ വ്യക്തമായി.. ഈ ഹദീസ് എന്തിനാണ് നിങ്ങള്‍ ഇവിടെ നിങ്ങളുടെ വാദമായ “റസൂല്‍ സ.അ വാഫാതായപ്പോള്‍ തന്നെ സ്വഹാബാക്കള്‍ റസൂല്‍ സ.അ യുടെ ഖബര്‍ കേട്ടിപ്പോക്കിയിരുന്നില്ല” എന്നാ വാദം സമര്തിക്കാന്‍ ഇവിടെ കൊടുത്തത്?? അങ്ങനെ ആണോ ഹദീസിന്റെ അര്‍ഥം?? എന്താ ചങ്ങാതീ ഇത്രയ്ക്ക് അധപ്പതിച്ചു പോകാന്‍ കാരണം?? ശരിയായ രീതിയില്‍ ദീന്‍ പഠിക്കാന്‍ ശ്രമിക്കുക.. അതിനു ശേഷം മാത്രം അത് പ്രചരിപ്പിക്കാന്‍ നോക്കുക, അല്ലെങ്കില്‍ അത് അപകടം വരുതിവേക്കും എന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട.. ഇത് ദീന്‍ ആണ്.. സൂക്ഷിച്ചു കൈകാര്യം ചെയ്യുക..
ഇതേ ഹദീസ് തന്നെ സ്വഹീഹായ നിവേദക പരമ്പരയില്‍ കൂടി ഇമാം ഹാകിം മുസ്തദ്’റിക്ക് (1/1368) ഇലും കൊടുത്തിട്ടുണ്ട്..
حدثنا أبو العباس محمد بن يعقوب ثنا بحر بن نصر الخولاني قال قرئ على عبد الله بن وهب أخبرك محمد بن إسماعيل بن أبي فديك المدني عن عمرو بن هانئ عن القاسم بن محمد قال دخلت على عائشة فقلت يا أماه اكشفي لي عن قبر النبي صلى الله عليه وسلم وصاحبيه فكشفت لي عن ثلاثة قبور لا مشرفة ولا لاطئة مبطوحة ببطحاء العرصة الحمراء فرأيت رسول الله صلى الله عليه وسلم مقدما وأبا بكر رأسه بين كتفي النبي صلى الله عليه وسلم وعمر رأسه عند رجلي النبي صلى الله عليه وسلم هذا حديث صحيح الإسناد ولم يخرجاه
എന്നാല്‍ സമാനമായ ഹദീസ് സുനന്‍ അബൂദാവൂദില്‌ വ്യത്യസ്തമായ സനദിലൂടെ ആണ് (2/3220) കൊടുത്തിട്ടുള്ളത്
3220ـ حدثنا أحمد بن صالح، ثنا ابن أبي فُدَيك، أخبرني عمرو بن عثمان بن هانىء، عن القاسم قال:
دخلت على عائشة فقلت: يا أُمَّهْ، اكشفي لي عن قبر رسول اللّه صلى اللّه عليه وسلم وصاحبيه رضي اللّه عنهما، فكشفت لي عن ثلاثة قبور، لا مشرفة ولا لاطئة، مبطوحة ببطحاء العرصة الحمراء
والدعاء مستجاب عند قبرها بل وعند قبور الأنبياء والصالحين وفي المساجد وعرفة ومزدلفة (سير أعلام … الذهبي)
ഹാഫിള് ദഹബി നഫീസ ബീവിയെ(റ) കുറിച്ച് പറയുന്ന ഭാഗം: അവരുടെ ഖബറിന് സമീപം മാത്രമല്ല, മറിച്ചു എല്ലാ പ്രവാചകന്മാരുടെയും സ്വാലിഹുകളുടെയും ഖബറിന് സമീപവും പള്ളികളിലും അറഫ: മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും പ്രാര്തനക്ക് ഉത്തരം കിട്ടുന്നതാണ്

മഹാന്മരുടെ ഖബർ സിയാറത്ത് പാടുണ്ടോ?

മഹാന്മരുടെ ഖബർ സിയാറത്ത്  (സ്ത്രീകള്‍ ഉള്‍പെടെ) (2)…..

ചോദ്യം:-അമ്പിയാക്കളുടെയും സ്വാലിഹുകളുടെയും അല്ലാത്തവരുടെയും ഖബ്റ് സന്ദര്‍ശിക്കുന്നതിന്റെ വിധി എന്താണ്? , ഉത്തരം:- ഈ പറയപ്പെട്ടവരുടെ ഖബ്റ് സന്ദര്‍ശിക്കലും അതിന്നായി യാത്ര ചെയîലും

സുന്നത്താക്കപ്പെട്ട കാര്യമാണ് പണ്ഡിതന്മാര്‍ പറയുന്നു: ഇസ്ലാമിന്റെ ആദ്യകാലത്ത്

ഖബ്റ് സന്ദര്‍ശനം വിലക്കപ്പെട്ടിരുന്നു പിന്നെ ആ വിലക്ക് നബി (സ)യുടെ

പ്രവര്‍ത്തികൊണ്ടും, പ്രഖ്യാപനം കൊണ്ടും നീക്കപ്പെട്ടു.

ചോദ്യം:- സിയാറത്ത് അനുവദനീയമാണെന്നതിന്ന് എന്താണ് രേഖ? ഉത്തരം:- ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഞാന്‍ നിങ്ങളെ ഖബ്റ്

സന്ദര്‍ശനത്തെ തൊട്ട് വിലങ്ങിയിരുന്നു. ഇനി മുതല്‍ നിങ്ങള്‍ ഖബ്റ് സന്ദര്‍ശിക്കുക

എന്ന ഹദീസാണ് തെളിവ്. ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയîുന്ന ഹദീസിലുള്ളത് ഞാന്‍ നിങ്ങളെ ഖബ്റ്

സന്ദര്‍ശനത്തെ തൊട്ട് വിരോധിച്ചിരുന്നു ഇനി നിങ്ങള്‍ സിയാറത്ത് ചെയîുക നിശ്ച യം

അത് ഹൃദയത്തെ നേര്‍മയാക്കുന്നതും,കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒലിപ്പിക്കു ന്നതും,

പരലോകത്തെ ചിന്തിപ്പിക്കുന്നതുമാണ്. ആയിശ ബീവി (റ) പറയുന്നു: നബി (സ) രാത്രിയുടെ അവസാനത്തില്‍ ബഖീഇലേക്ക്

പുറപ്പെടുകയും ശേഷം “അസ്സലാമു അലൈക്കും ദാറഖൌമിന്‍ മുഅ്മി നീന്‍ വആതാക്കും

മാ തൂഅദൂന വഇന്നാ ഇന്‍ശാ അല്ലാഹു ബിക്കും ലാഹിഖൂന്‍ അല്ലാഹുമ്മഗ്ഫിര്‍

ലിഅഹ്ലി ബഖീഇല്‍ ഗര്‍ഖദ്” എന്ന് പറയാറുണ്ടായിരുന്നു അര്‍ ത്ഥം:(ഓ മുഅ്മിനുകളുടെ വീടുകളില്‍ താമസിക്കുന്നവരെ നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ

രക്ഷയുണ്ടാവട്ടെ നിങ്ങള്‍ക്ക് ഉടമ്പടി നല്‍കപ്പെട്ടത് നിങ്ങള്‍ക്ക് എത്തിയിരിക്കുന്നു ഇന്‍ശാ

അല്ലാഹ് ഞങ്ങളും നിങ്ങളിലേക്ക് ചേരുന്നവരാണ് അല്ലാഹുവെ ബഖീഇല്‍ മറപെട്ട്

കിടക്കുന്നവര്‍ക്ക് നീ പൊറുത്ത് കൊടണ്മക്കേണമേ). (മുസ്ലിം:2/669)

ചോദ്യം:-സ്ത്രീകള്‍ ഖബ്ത്മ്ര സന്ദര്‍ശനം നടത്തുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്? ഉത്തരം:- ഖബ്ത്മ്ര സിയാറത്ത് പുരുഷന്മാര്‍ക്ക് സുന്നത്തും സ്ത്രീകതക്ക് കറാഹത്തുമാ ണ്

എന്നാണ് പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത് എങ്കിലും സന്ദര്‍ശിക്കപ്പെടുന്ന ഖബ്റില്‍ മറവ്

ചെയîപ്പെട്ട വ്യക്തി നബിയോ, വലിയേîാ, ക്കല്ലെങ്കില്‍ പണ്ഡിതനോ ആണെങ്കില്‍

പുരുഷന്മാരെ പോലെതന്നെ സ്ത്രീകള്‍ക്കും സുന്നത്താണ് എന്നാണ് പണ്ഡിതമതം.

ഇക്കാര്യം വളരെ വ്യക്തമായി ഇമാം സകരിയîല്‍ അന്‍സ്വാരി(റ) തന്റെ സ്വഹീഹുല്‍

ബുഖാരിയുടെ വ്യാഖ്യാനമായ (തുഹ്ഫതുല്‍ ബാരി:2/201) പ്രതിപാദിച്ചിട്ടുണ്ട്. ഒരു

വിഭാഗം പണ്ഡിതര്‍ പറയുന്നത് എല്ലാ നിലക്കും സ്ത്രീക ള്‍ക്കും സിയാറത്ത്

അനുവദനീയമാണ് എന്നാണ്: അതിന് അവര്‍ ഉദ്ധരിക്കുന്ന തെളി വ് ഇമാം ബുഖാരിയും,

ഇമാം മുസ്ലിമും റിപ്പോര്‍ട്ട് ചെയîുന്ന ഹദീസാണ് ‘നബി(സ) സ്വന്തം മകന്റെ

ഖബ്റിന്നടുത്ത് നിന്ന് മഖ്ബറയില്‍ വെച്ച് ഒരു സ്ത്രീ കരയുന്നത് നബി തങ്ങള്‍

കണ്ടപ്പോള്‍ ആ സ്ത്രീയോട് ക്ഷമകൊണ്ട് നബി തങ്ങള്‍ കല്‍പിക്കു കയാണ് ചെയ്തത്

ഖബ്റ് സിയാറത്ത് ചെയ്തതിനെ നബി (സ) വിരോധിച്ചില്ല. ഇമാം മുസ്ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലൂടെ നബി(സ)പഠിപ്പിക്കുന്നു: ഖബ്റിന്നടുത്ത് ചെന്നാല്‍ എങ്ങിനെയാണ് ഖബ്റിലുള്ള വ്യക്തിയോട് അഭിസംബോധനം

ചെയേîണ്ടത് എന്ന് ആയിശ ബീവി (റ) ചോദിച്ചപ്പോള്‍ നബി(സ) പഠിപ്പിച്ചു കൊടുത്തു

”മുഅ്മിനുകളുടെ വീടാകുന്ന ഖബ്റില്‍ താമസിക്കുന്നവരെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ

രക്ഷയുണ്ടാവട്ടെ ഞങ്ങളില്‍ നിന്ന് മുന്നില്‍ പോയവര്‍ക്കും ഇനി പോകാന്‍ ബാക്കിയുള്ളവര്‍ക്കും അല്ലാഹു അവന്റെ അനുഗ്രഹം ചൊരിയട്ടെ ഇന്‍ശാ അല്ലാഹ്

നമ്മളും നിങ്ങളിലേക്കത്മ വന്നെത്തുന്നതാണ്” എന്ന് പറയാന്‍ പഠിപ്പിച്ചു കൊടുത്തു. ഈ

ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഹാഫിള് ഇബ്നുഹജ രില്‍ അസ്ഖലാനി(റ) പറയുന്നു: ഈ

ഹദീസ് സ്ത്രീകള്‍ക്ക് ഖബ്റ് സിയാറത്ത് അനുവദനീയമാണ് എന്നതിന് തെളിവാണ്.

(തല്‍ഖീസുല്‍ ഹബീര്‍:2/137)

ചോദ്യം:- അപ്പോള്‍ ഖബ്റ് സിയാറത്ത് ചെയîുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു

എന്ന് പറഞ്ഞ ഹദീസിന്റെ അര്‍ത്ഥമെന്താണ്? ഉത്തരം:- പണ്ഡിതന്മാര്‍ പറയുന്നു: ആ പറഞ്ഞത് പൂര്‍വ്വ കാലത്ത് ചില സ്ത്രീകള്‍

അട്ടഹസിച്ചു കരയാന്‍ വേണ്ടിയും മയîിത്തിന്റെ ഗുണങ്ങളും മറ്റും എടുത്തു പറയാന്‍

വേണ്ടിയും അവരുടെ പതിവ് പോലെ ചെയ്തിരുന്നു അതിനെയാണ് നബി തങ്ങള്‍

ശപിച്ചത് അങ്ങിനെയുള്ളത് നിഷിദ്ധമാണെന്നതില്‍ സംശയമില്ലല്ലോ

ചോദ്യം:- “മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങള്‍ യാത്ര ചെയîരുത്” എന്ന് നബി (സ)

പറഞ്ഞിട്ടുണ്ടല്ലോ എന്താണ് ആ പറഞ്ഞതിന്റെ ഉദ്ധേശം? ഉത്തരം:-പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു: പള്ളികളുടെ ശ്രേഷ്ടതക്കും കൂടുതല്‍ പ്രതിഫ ലം

ലഭിക്കും എന്നതിന്ന് വേണ്ടിയും ഈ മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങള്‍ യാത്ര ചെയ്ത്

പോകരുത് എന്നാണ്. അങ്ങിനെയല്ലെങ്കില്‍ ഹജജ് വേളയില്‍ അറഫയിലേ ക്കും,

മിനയിലേക്കും യാത്ര ചെയîുന്നതും മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ യാത്ര ചെയîുന്നതും

വിദ്യ കരസ്ഥമാക്കാന്‍ വേണ്ടി യാത്ര തിരിക്കുന്നതും അത് പോലെ കച്ചവടത്തിനും മറ്റും

യാത്ര പോകുന്നതും പാടില്ലെന്ന് വരും. അങ്ങിനെ ഒരാളും പറയുകയില്ലല്ലോ. ഈ പറഞ്ഞ

ഹദീസ് കൊണ്ട് ഉദ്ധേശം മസ്ജിദുല്‍ ഹറാമിലേക്കും, മസ്ജിദുന്നബവിയിലേക്കും,

ബൈതുല്‍ മുഖദ്ദസിലേക്കുമല്ലാതെ കൂടുതല്‍ പ്രതിഫലം ലഭിക്കും എന്ന് കരുതി യാത്ര

തിരിക്കരുത് എന്നാണ് എന്നും ഈ മൂന്ന് പള്ളികളുടെ വിഷയമാണ് ഹദീസിലുള്ളതെന്നും

മഹാന്മാരുടെ ഖബ്റ് സന്ദര്‍ശനത്തി ന് ഈ ഹദീസ് ബാധകമല്ലെന്നും മഹാന്മാരുടെ

പദവിയനുസരിച്ച് ആ മഹാന്‍ മറപെ ട്ട് കിടക്കുന്ന സ്ഥലത്തിനു പദവി കൂടുമെന്നും

എന്നല്ല ഒരു സ്ഥലത്ത് പള്ളിയില്ലെ ങ്കില്‍ അവിടെയുള്ള ജനങ്ങള്‍ക്ക് മറ്റു സ്ഥലത്തുള്ള

പള്ളികളിലേക്ക് യാത്ര ചെയ്ത് പോകാമെന്നും മറ്റും ഇമാം ഗസാലി (റ) തന്റെ

പ്രസിദ്ധമായ ഇഹ്യാ ഉലൂമിദ്ദീന്‍: 1/222ലും ‘അസ്റാറുല്‍ ഹജജ്:പേജ്/53’ലും, ഇമാം നവവി (റ) ശറഹുല്‍ മുഹദ്ദബ്:8/254ലും, എത്രത്തോളം മുജാഹിദ് സെന്റര്‍

പുറത്തിറക്കിയ ‘ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം’ എന്ന പുസ്തകത്തില്‍

അവരുടെ നേതാക്കളുടെ കൂട്ടത്തില്‍ എണ്ണുകയും ആ നേതാവിന്റെ ‘നൈലുല്‍ ഔത്വാര്‍’

എന്ന ഗ്രന്ഥം ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ളതാണെന്നും പരിചയപ്പെടുത്തിയ

“ശൌക്കാനി’ തന്റെ ‘നൈലുല്‍ ഔത്വാര്‍:4/580-581, പേജുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്…

Frm jfrknhirayl

Wednesday, 24 January 2018

ഖുതുബയുടെ ഭാഷ -അറബി തന്നെ വേണോ?

ഖുതുബയുടെ ഭാഷ ശ
വിഘടിതരുടെ ഇബാറത് സഹിതം മറുപടി

ജുമുഅഃ ഖുത്വുബഃ കേവലം ഒരു പ്രസംഗമാണെന്ന ധാരണയില്‍ നിന്നാണ് ഖുത്വുബഃ പരിഭാഷാ വാദം ഉയര്‍ന്നു വന്നത്. ഇത് സംബന്ധിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം.

ഉപദേശം എന്ന അര്‍ഥകല്‍പ്പന ഖുത്വുബക്ക് നല്‍കുന്നത് ഉചിതമല്ല. അല്‍മുന്‍ജിദ് എന്ന പ്രസിദ്ധമായ അറബി നിഘണ്ടുവില്‍ പോലും ഖുത്വുബക്ക് ഉപദേശിച്ചു, സന്നിഹിതരായവരുടെ മേല്‍ ഖുത്വുബഃ പാരായണം ചെയ്തു എന്നിങ്ങനെയാണ് ഭാഷാര്‍ഥം നല്‍കിയിരിക്കുന്നത്. ഭാഷയില്‍ പോലും ഖുത്വുബ കേവലം ഉപദേശമല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ട്.

ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഖുത്വുബഃ പൂര്‍ണമായ ഒരു ആരാധനയാണെന്നു കാണാം.

ഖത്വീബു ശര്‍ബീനി (റ) ഖുത്വുബയെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്:“അല്ലാഹുവിനെ സ്തുതിച്ചും നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലിയും ആരംഭിച്ചു വസ്വിയ്യത്ത്, ദുആഅ് എന്നിവയാല്‍ അവസാനിപ്പിക്കപ്പെടുന്ന സംസാരം”(മുഗ്നി, 3/137).

وهي الكﻻم المفتتح بحمد الله والصلاة على رسول الله صلى الله عليه وسلم المختتم بالوصية والدعاء (مغني 3/137)

ഇമാം ശാഫിഈ (റ) അല്‍ ഉമ്മ് എന്ന ഗ്രന്ഥത്തിലും താത്വികമായി ഈ വിശദീകരണം നല്‍കുന്നത് കാണാം. (വാ.1/179)

ഖുത്വുബഃ പ്രത്യേകമായ ആരാധനയാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കുന്നുണ്ട്. ‘അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങള്‍ വേഗത്തില്‍ പോവുക.’ എന്ന ഖുര്‍ആനിലെ ആഹ്വാനം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇമാം നവവി (റ) എഴുതുന്നു:

"والذكر الذي يفعل بعد النداء هو الخطبة" (شرح المهذب 4/513)

“ബാങ്കിനു ശേഷം നിര്‍വഹിക്കപ്പെടുന്ന ദിക്റ് ഖുത്വുബയാകുന്നു” (ശര്‍ഹുല്‍ മുഹദ്ദബ്, 4/513).

ഇമാം ബുഖാരി (റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസിലെ ഒരു പരാമര്‍ശം ഇപ്രകാരമാണ്. ‘മലകുകള്‍ അവരുടെ ഏടുകള്‍ ചുരുട്ടുകയും ദിക്റ് ശ്രദ്ധിക്കാന്‍ വേണ്ടി ഇരിക്കുകയും ചെയ്യും’ (ബുഖാരി 1/127). ഇവിടെയും ദിക്റ് കൊണ്ട് ഉദ്ദേശ്യം ഖുത്വുബയാണെന്നു വ്യക്തം.

ഇബ്നു ഹജര്‍ (റ) എഴുതുന്നു:
لأنها عبادة افتقرت إلى ذكر الله تعالى فافتقرت إلى ذكر رسوله صلى الله عليه وسلم كالأذان والصلاة (تحفة 2/446)

“നിശ്ചയം ഖുത്വുബഃ ഒരു ആരാധനയാണ്. അല്ലാഹു വിനെ അതില്‍ പറയല്‍ ആവശ്യമായിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ റസൂലിനെ പറയലും അതില്‍ ആവശ്യമായി” (തുഹ്ഫഃ 2/446).

ഇതേ അഭിപ്രായം ഇബ്നു കസീറും രേഖപ്പെടുത്തിയിട്ടുണ്ട്. ഖുത്വുബയെ കേവലം ഒരു പ്രസംഗമായിക്കാണുന്ന പരിഭാഷാവാദികളുടെ നയം വികലമാണെന്ന് പ്രമാണങ്ങള്‍ തെളിയിക്കുന്നു. മേല്‍ വിശദീകരണത്തില്‍ ഇത് വ്യക്തമാണ്. ഈ വാദത്തിന് ഖുര്‍ആ ന്റെയും സുന്നത്തിന്റെയും പിന്തുണയില്ല. ആഗോള മുസ്ലിംകള്‍ ഏകകണ്ഠമായി അം ഗീകരിച്ചതായിരുന്നു ഖുതുബ അറബിയിലായിരിക്കണമെന്നത്. ഇതിനെതിരെ ആദ്യ മായി രംഗത്തുവന്നത് തുര്‍ക്കിയിലെ കമാല്‍പാഷ എന്ന ഭരണാധികാരിയാണ്. പരിഭാ ഷാവാദികളുടെ ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുല്‍ മനാറില്‍ ഇക്കാര്യം രേഖ പ്പെടുത്തിയിട്ടുണ്ട്.

ﻻ يزالون يقرؤن القرآن وكذلك خطبة صﻻة الجمعة والعيدين بالعربية إﻻ ما شذت به الحكومة الكمالية التركية فأمرت الخطباء بأن يخطبوا بالتركية تمهيدا للصﻻة بها لخلع ربقة الإسلام وقد بلغت أن جماعة المصلين من الترك لما سمعوا خطبة الجمعة  بالتركية نكروها ونفروا منها واتخذوا خطباءها سخريا (تفسير المنار 9/313)

ജുമുഅഃ, പെരുന്നാള്‍ ഖുത്വുബകള്‍ തുര്‍ക്കി ഭാഷയില്‍ നിര്‍വഹിക്കാന്‍ കമാല്‍പാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുര്‍ക്കി യിലെ മുസ്ലിംകള്‍ ഈ പുത്തന്‍ ഖുത്വുബയില്‍ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിര്‍വഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു”(തഫ്സീറുല്‍ മനാര്‍, വാ. 9, പേ. 313).

കമാല്‍പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തില്‍ ഖുത്വുബഃ പരിഭാഷ ഉണ്ടായിരുന്നില്ലെന്നു റശീദ്രിളയുടെ ഈ വരികളില്‍ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തില്‍ നിന്ന് ആദര്‍ശം പഠിച്ച ഖുത്വുബഃ പരിഭാഷാ വാദിയായ കെ.എം മൌലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്:

ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)

“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)

ഖുത്വുബഃ പരിഭാഷ നിഷിദ്ധമാകാന്‍ പ്രധാന കാരണം അത് വിശ്വാസികള്‍ നാളിതുവരെ തുടര്‍ന്നുവന്ന മാര്‍ഗത്തിനു വിരുദ്ധമാകുന്നു എന്നതാണ്. മുഅ്മിനുകളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുന്നവര്‍ നരകത്തില്‍ എത്തിച്ചേരുമെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

വിശ്വാസികളുടേതല്ലാത്ത മാര്‍ഗം അവലംബിക്കുന്നതു നിഷിദ്ധമാണെന്ന് ഇമാം റാസി തന്റെ തഫ്സീര്‍ 11/44 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
فثبت أن اتباع غير سبيل المؤمنين حرام (رازي11/44)

നബി (സ്വ) യും അവിടുത്തെ പിന്‍പറ്റിയ മുസ്ലിംകളും ഖുത്വുബഃ അറബിയില്‍ നിര്‍വഹിച്ചുവെന്ന് പ്രമാണങ്ങള്‍ തെളിയിക്കുമ്പോള്‍ മറ്റൊരുകാര്യം കൂടി നാം ശ്രദ്ധി ക്കണം. ഏതൊരു ഇബാദത്തിലും സാധാരണഗതിയില്‍ നബി (സ്വ) യുടെ ഇത്തിബാ ഇനെ അവലംബമാക്കല്‍ നിബന്ധനയാണ്. ജുമുഅഃ ഖുത്വുബയും ഇതില്‍ നിന്ന് വ്യത്യ സ്തമല്ല. ഖുത്വുബയില്‍ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങള്‍ തുടര്‍ന്നു വന്ന സമ്പ്രദായത്തോട് പിന്‍പറ്റാന്‍ വേണ്ടിയാണെന്നും എല്ലാ കര്‍മശാസ്ത്രപണ്ഢി തന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകള്‍ വായിക്കുക.

ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)

“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)

انه شرط اتباعا لما جرى عليه الناس ( شرح الكبير 4/589)

“ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579)

ويشترط كونها عربية لإتباع السلف والخلف (نهاية 2/317)
“മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).

നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുത്വുബഃ അറബിയിലായിരിക്കണം എന്നാണ്.
صلوا كما رأيتموني أصلي (بخاري 932)

"ഞാന്‍ നിസ്കരിക്കുന്നതുപ്രകാരം നിങ്ങള്‍ നിസ് കരിക്കുവീന്‍" എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുത്വുബക്കും ബാധകമാണ്.

ഖുത്വുബഃ എല്ലാ അര്‍ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയുണ്ട്. ബുഖാരിയില്‍ത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരികയും ആളുകള്‍ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍ ‘ഞങ്ങള്‍ നിസ്കരിച്ചു കൊണ്ടിരിക്കെ’ എന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ അപ്പോള്‍ നബി (സ്വ) ഖുത്വുബഃ നിര്‍വഹിക്കുകയായിരുന്നു. ഖുത്വുബയെ സംബന്ധിച്ചാണ് ഈ ഹദീസില്‍ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുത്വുബഃ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

إن الخطبة و الصﻻة مشبهتان بصﻻتي الجمع (تحفة2/457)

“തീര്‍ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്‍വഹിക്കപ്പെടുന്ന രണ്ടു നിസ്കാരങ്ങള്‍ക്ക് തുല്യമാണ്.” (തുഹ്ഫഃ 2/457)

أن الخطبة تشبه الصلاة اي على الأصح (شرواني 2/458)

“ഏറ്റവും സ്വഹീഹായ അഭിപ്രായ പ്ര കാരം ഖുത്വുബഃ നിസ്കാരത്തോട് തുല്യമാണ്” (ശര്‍വാനി, 2/458).

إن الخطبة تشبه الصلاة أو نائبة عنها (تحفة2/458)

"തീർച്ചയായും ഖുതുബ നിസ്കാരത്തോട് തുല്യമായതാണ്.അഥവാ നിസ്കാരത്തിനു പകരമാണ്"(തുഹ്ഫ:2/458

ومذهب الشافعي أنه فرض وشرط لصحة الخطبة . قال الطحاوي : لم يقل هذا غير الشافعي ، ودليل الشافعي أنه ثبت هذا عن رسول الله - صلى الله عليه وسلم - مع قوله - صلى الله عليه وسلم :  صلوا كما رأيتموني أصلي (شرح مسلم 6/150)

ഖുത്വുബഃ യില്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാന്‍ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങള്‍ ക ണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ്” (ശര്‍ഹുമുസ്ലിം 6/150).

ഖുത്വു ബയും നിസ്കാരവും തുല്യമാണെന്നു സാരം.ഖുത്വുബഃ നിസ്കാരത്തോട് തുല്യമാകുമ്പോള്‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ.
നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുത്വുബയിലും പരിഗണിക്കണമെന്ന് ചുരുക്കം.

ഖുത്വുബ പരിഭാഷാവാദികള്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങള്‍ നമുക്കു വിശകലനം ചെയ്യാം.

ചോദ്യം: നബി(സ്വ)യും സ്വഹാബത്തും ഖുതുബക്ക് അറബിഭാഷ പ്രത്യേകം തിരഞ്ഞെടുത്തിരുന്നോ?

മറുപടി: അതെ. നബി (സ്വ) യുടെ സ്വഹാബികളില്‍ പലരും അനറബി രാജ്യങ്ങളില്‍ ഖുത്വുബഃ നിര്‍വഹിച്ചപ്പോഴും പ്രാദേശിക ഭാഷക്കു പകരം അറബി മാത്രമാണ് ഉപയോഗിച്ചത്. കെ.എം മൌലവി തന്റെ ഫത്വയില്‍ ഇത് വ്യക്തമാക്കിയത് മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്.

ചോദ്യം: നബി (സ്വ) മറ്റ് പ്രസംഗങ്ങളിലും ഉപദേശങ്ങളിലും അറബി തന്നെയാണല്ലോ ഉപയോഗിച്ചിരുന്നത്. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തതും അറബിയില്‍ തന്നെയായിരുന്നു. ഇവയിലെല്ലാം തന്നെ അനറബിഭാഷ ഉപയോഗിക്കല്‍ പുത്തനാശയമല്ലെങ്കില്‍ ഖുത്വുബയില്‍ മാത്രം അതെങ്ങനെയാണ് പുത്തനാശയമാവുക?

മറുപടി: ഖുത്വുബഃ കേവലം ഒരു പ്രസംഗമോ ഉപദേശമോ അല്ല. മുഖയ്യദായ (കുറേ നിബന്ധനകള്‍ ഉള്ള) ആരാധനയാണ്. മതപ്രസംഗം പോലുള്ളവ മുത്വ്ലഖായ (പ്രത്യേക നിബന്ധനകള്‍ ഇല്ലാത്ത) ആരാധനയാണ്. ഖുത്വുബയുടെ നിര്‍വചനത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ഖുത്വുബക്ക് കുറേ ഫര്‍ളുകളും ശര്‍ത്വുകളും ഉള്ളതില്‍ ഒന്നാണ്, അത് അറബിയിലായിരിക്കണം എന്നത്. ഈ നിബന്ധന പാലിക്കുമ്പോഴേ ഖുത്വുബഃ സാധു വാകുകയുള്ളൂ. നിസ്കാരത്തിലെ തക്ബീര്‍, അത്തഹിയ്യാത്ത് തുടങ്ങിയവക്കു തുല്യ മാണ് ഖുത്വുബഃ എന്ന് പോലും ചില പണ്ഢിതന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് തക്ബീറും അത്തഹിയ്യാത്തും അറബിയിലായിരിക്കല്‍ നിര്‍ബന്ധമായതുപോലെ ഖുത്വു ബയും അറബിയിലാകല്‍ നിര്‍ബന്ധമാകുന്നു. ശറഹുല്‍മുഹദ്ദബ് (2/440), ഇബ്നു കസീര്‍ (3/514), മുഗ്നി (1/287) എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക.).

സാന്ദര്‍ഭികമായി ഒരു കാര്യം കൂടി മാന്യവായനക്കാര്‍ ശ്രദ്ധിക്കുക. ഖുര്‍ആനും സുന്ന ത്തും പിന്‍പറ്റാന്‍ നാഴികക്കു നാല്‍പ്പതു വട്ടം ആഹ്വാനം ചെയ്യുകയും ഞങ്ങളുടെ റോള്‍മോഡല്‍ പ്രവാചകാനാണെന്ന് പറയുകയും ചെയ്യുന്നവരോട് അറബിയല്ലാത്ത ഭാ ഷയില്‍ ഖുത്വൂബ നിര്‍വ്വഹിക്കുന്നതിന് ഒരു ഖുര്‍ആന്‍ വാക്യമോ ഹദീസോ തെളി വായി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അവരുടെ പ്രതികരണം വിലയിരുത്തുകയും ചെയ്യുക.

ഖുര്‍ആനും സുന്നത്തും ഉപേക്ഷിച്ച് തങ്ങളുടെ സ്വന്തം യുക്തിയിലേക്ക് അവര്‍ മടങ്ങുന്നത് നിങ്ങള്‍ക്കു കാണാം.കെ