തികച്ചും വിത്യസ്ഥമായ സാഹചര്യങ്ങളില്‍ പാര്‍ക്കുന്ന ലോകത്തെ സജീവമായ ഇസ്ലാമിക സമൂഹങ്ങളില്‍ നിന്നും വളര്‍ന്നു വന്ന മൗലിദുകള്‍ എന്ന വിശ്വാസ സാഹിദീയ പാര്യമ്പര്യത്തെ ഖുറാഫാത്തും ശിര്‍ക്കുമെന്നൊക്കെ പരിചയപ്പെടുത്തി അടക്കം ചെയ്യാന്‍ ഏറെ കാലമായി ശ്രമം നടക്കുന്നുണ്ട്.
ഇത്തരമൊരു സംരംഭം ബിദ്‌അത്ത(അനാചാരം) ആണെന്ന് പറഞ്ഞായിരുന്നു അക്കൂട്ടരുടെ ആദ്യത്തെ എടുത്തു ചാട്ടം. മൗലിദുകള്‍ തിരു നബി(സ്വ)യുടെ കാലത്ത് ഇല്ലാത്തതാണെന്നും ഹിജ്‌റയുടെ നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്ന ബിദ്‌അത്താണെന്നും അവര്‍ വിശദീകരിച്ചു. പക്ഷെ എന്താണ് ബിദ്‌്‌അത്തെന്ന് വിശദീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
നമ്മുടെ പാഠങ്ങളില്‍ ഏറ്റവും മികച്ച ു നില്‍ക്കുന്ന നബി(സ്വ)യുടെ സീറകളാണ് സ്വഭാവികമായും മൗലിദുകള്‍ ഏറെ ഉണ്ടായത്. തിരു പ്രവാചകന്റെ ജനനവും അനുബന്ധ കാര്യങ്ങളും മറ്റു ശ്രേഷ്ട കാര്യങ്ങളും പറഞ്ഞ് പ്രാര്‍ത്ഥിക്കുന്ന സ്വീറത്തുന്നബിയ്യ് മൗലിദുകളില്‍ നിന്നും വിത്യസ്ഥമായി ജീവിതത്തെ ഒന്നു കൂടി പരത്തി അവതരിപ്പിക്കാന്‍ ചരിത്ര വ്യക്തിത്വങ്ങളുടെ മൗലിദുകള്‍ ശ്രമം നടത്തിയിട്ടുണ്ട്.
ഒരു കാര്യം ഇസ്ലാമികമാകുന്നതിന്റെ മാനദണ്ഡം ഖുര്‍ആന്‍, സുന്നത്ത്, ഇജ്‌മാഅ്,ഖിയാസ് എന്നീ പ്രമാണങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ്. ഈ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരാകുന്നവയെ മതത്തിന്റെ പുറത്ത് നിര്‍ത്തേണ്ടി വരും. മറിച്ച് ഇതിനോട് എതിരാവാത്ത എതൊന്നും പരിഗണനയര്‍ഹിക്കുന്നുണ്ട്. മുന്‍ മാതൃകയില്ലാത്തതൊക്കെ അനാചാരമാണെന്ന് പറയുന്നതില്‍ കഥയില്ലെന്ന് ചുരുക്കം.
Frm ahlussunnaonline.com
ഇബ്‌നു ഹജര്‍ (റ) പറയുന്നു.ഇത്തരം ബിദഅത്തുകളെ ശര്‍ഇന്റെ ലക്ഷ്യങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേണ്ടത്. ഏതെങ്കിലും ലക്ഷ്യത്തിന് വിധേയമാണ് അവയെങ്കില്‍ നല്ലതും, ഒന്നിനും നിരക്കാത്തതാണെങ്കില്‍ ചീത്തയുമാകുന്നു. (താവല്‍ ഹദീസിയ്യ 109)
പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം 1.കിത്താബ്, സുന്നത്ത്, അസറ് ഇജ്‌മാഅ് തുടങ്ങിയവകള്‍ക്ക് നിരക്കാത്തത്. 2. ഈ പറഞ്ഞ രേഖകള്‍ക്ക് ഒന്നിനും വിരുദ്ധമല്ലാത്ത വിധം പുതുതായി ഉണ്ടായ നല്ല കാര്യങ്ങള്‍. ഇവ ആക്ഷേപാര്‍ഹമല്ലാത്ത ബിദ്‌അത്താകുന്നു. (ഫതാവസ്സിയുത്തി 1 /192)
വിശ്വാസീ ജീവിതത്തിന്റെ ഭാഗമായി ഒട്ടെറെ നിര്‍വ്വഹണങ്ങളുടെ ചരിത്രം എവിടം മുതല്‍ തുടങ്ങുന്നുവെന്നതിന്റെ കൗതുകം പ്രസിദ്ധങ്ങളാണല്ലോ.എല്ല് ,മരക്കഷ്‌ണം, ഈത്തപ്പന മടല്‍,തോല്‍ എന്നിവയിലായി പരന്ന് കിടന്നിരുന്ന ഖുര്‍ആന്‍ ആയത്തുകളെ ഒരുമിച്ച് കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അബൂബക്കര്‍ (റ) ആദ്യം പ്രതികരിച്ചു. നബി(സ്വ)ചെയ്യാത്തത് നാമെന്തിന് ചെയ്യുന്നു.
ഖുര്‍ആന്‍ ലിഖിത സംരക്ഷണത്തെ കുറിച്ച് പിന്നീട് ബോധ്യം വന്ന അബൂബക്കര്‍ (റ) ഖുര്‍ആന്‍ ക്രോഡീകരണമെന്ന ചരിത്ര ദൗത്യം എറ്റെടുത്തു നടത്തി.ഉസ്‌്‌മാന്‍ (റ) ലോകത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് പാരായണത്തിന്റെ ഏകീകരണത്തിന് വേണ്ടി എത്തിച്ച് കൊടുത്തു. ഇന്ന് നാം ഓതി വരുന്ന ഖുര്‍ആന്‍ അന്ന ഖലീഫ ഉസ്‌്‌മാന്‍ (റ) ലോകത്തിന്‍ സമര്‍പ്പിച്ചതാണ്. നബി(സ്വ)യുടെ കാലത്തില്ലാത്ത ഒട്ടെറെ സംരംഭങ്ങള്‍ക്ക് പില്‍ക്കാലത്ത് തുടക്കം കുറിക്കുകയും നിര്‍വ്വഹണം നടത്തുകയും ചെയ്‌തിട്ടുണ്ട്. എല്ലാ സംരംഭങ്ങളും പശ്ചാത്തലം നബി(സ്വ)യുടെ കാലത്തേക്ക് നോക്കുന്നവരുടെ യുക്തി ഇവിടങ്ങളില്‍ എന്ത് ന്യായമാണ് നിര്‍ദേശിക്കുക..
ഹദീസ് ക്രോഡീകരണവും അവയുടെ ഗ്രന്ഥ രചനകളും കര്‍മ്മ ശാസ്‌ത്രത്തിലും തത്വ ചിന്തയിലുമൊക്കെ ആധികാരികങ്ങളായി സര്‍വ്വരാലും അംഗീകരിക്കുന്ന ഗ്രന്ഥങ്ങളുടെയും രചനാ കാലം തിരു നബി (സ്വ)യുടെ കാലത്തു നിന്നും എത്ര വിതൂരമാണെന്ന് ചരിത്രത്തില്‍ നിന്നും വ്യക്തമായ കാര്യമാണ്. അപ്പോള്‍ ഹിജ്‌റയുടെ നുറ്റാണ്ടുകള്‍ക്ക് ശേഷം വിരചിതമായതാണെന്ന പേരില്‍ തള്ളപ്പെടേണ്ടതാണോ മൗലിദുകള്‍.
പ്രകീര്‍ത്തനങ്ങളുടെ ഭൂമിക
മൗലിദുകളുടെ ഉള്ളടക്കത്തിന്റെ പൊതു സ്വഭാവം പ്രകീര്‍ത്തനങ്ങളാണ്. ആദരണീയ വ്യക്തിത്വത്തങ്ങളെ ആദരവിന്റെയും താഴ്‌മയുടെയുംഭാഷയില്‍ സമീപിക്കുന്നു. വര്‍ണ്ണനയുടെയും മഹത്ത്വരതയുടെയും ശൈലീ വിന്യാസത്തില്‍ ഘടിപ്പിച്ച ഭാഷക്ക് എന്ത് കൊണ്ടും ചാരുതയുണ്ട്.
No comments:
Post a Comment