ഖബർ പട്ട് കൊണ്ട് മൂടൽ ഫത്ഹുൽ മുഈനിൽ വിഘടിതർ ചെയ്ത തട്ടിപ്പ് മനസ്സിലാകുക…. അതുമായി ബന്ധപ്പെട്ട വിഷയങ്ങളും
മുജാഹിദ് മൗലവി പികെഎം ബഷീര്‍ മടതിക്കാട്ടിലിന്റെ തരികിട.. വീണ്ടും നമ്മള്‍ സുന്നികള്‍ ഓതിപഠിച്ച കിതാബു വെച്ച് തന്നെ മൌല്യാര് സുന്നികല്‍ക്കിട്ടു ട്രൌസര്‍ തയ്ക്കാന്‍ നോക്കുന്നു… ഇങ്ങനെ പല തവണ ഇദ്ദേഹം ഇവിടെ കബളിപ്പിക്കാന്‍ ശ്രമം നടത്തുകയും സുന്നികള്‍ കയ്യോടെ പിടികൂടി പഠിപ്പിച്ചു വിടുകയും ചെയ്തിട്ടുണ്ട്.. എന്തായാലും വിഷയത്തിലേക്ക് വരാം…
ഇവിടെ ഖബര്‍ മൂടുന്നതിനെ ഖണ്ഡിക്കാന്‍ മുജ്ജു മൗലവി ഫത്’ഉല്‍ മു’ഈനില് നിന്നും കൊണ്ട് വന്ന ഇബാറത്തു കൊടുത്തിട്ട്.. അവിടെ കൊടുത്ത അര്‍ഥം നോക്കുക..
ويكره – ولو لامرأة – تزيين غير الكعبة، كمشهد صالح بغير حرير، ويحرم به.
“സ്ത്രീകളുടെതായാലും ശരി, ക’അബ ഒഴികെ സ്വാലിഹീങ്ങളുടെ ഖബര്‍ പട്ടല്ലാത്തത് കൊണ്ട് അലങ്കരിക്കല്‍ കരാഹതാണെങ്കിലും പട്ടുകൊണ്ട് അലങ്കരിക്കല്‍ ഹരാമാകുന്നു.”
ഇതാണ് മൗലവി കൊടുത്ത അര്‍ഥം… സ്ത്രീകളുടെതായാലും ശരി എന്ന് പറഞ്ഞിട്ട് നിങ്ങള്‍ അര്‍ഥം മടക്കിയത് എവിടെക്കാ.. ക’അബ ഒഴികെയുള്ള സ്വാലിഹീങ്ങളുടെ ഖബര്‍.. ഹ ഹ ഹ.. എവിടുന്നാ മൌലവീ നിങ്ങള്‍ അര്‍ഥം വെക്കാന്‍ പഠിച്ചത്?? ഇനി അതൊക്കെ പോട്ടെ.. നിങ്ങളുടെ വാദം എന്താ?? ഖബരിനു മുകളില്‍ വസ്ത്രം ഇടല്‍ (ജാറം മൂടല്‍) ദുരാചാരം ആണെന്നല്ലേ?? എന്നിട്ടിവിടെ കൊടുത്തതോ? മഖ്‌ബര അലങ്കാരമാക്കുന്നതിനെ കുറിച്ച് ഫത്’ഹുല്‍ മു’ഈനില് പറഞ്ഞ കാര്യവും?? അല്ല മൌലവീ,, സുന്നികള്‍ ഖബരിനു മുകളില്‍ പട്ടോ അല്ലാത്തതോ ആയ വസ്ത്രങ്ങള്‍ ഇടുന്നത് അലങ്കാരം ലക്‌ഷ്യം വെച്ചാണെന്ന് ആരാണ് പറഞ്ഞത്?? ഞങ്ങള്‍ അങ്ങനെ ചെയ്യുന്നത് അവരോടുള്ള ആദര സൂച്ചകമായിട്ടല്ലേ?? തബര്രുക് ലക്‌ഷ്യം വെച്ച് ചെയ്യാന്‍ പാടില്ല എന്ന് ഏതെങ്കിലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടോ മൌലവീ??
ചുമ്മാ ഈ ചങ്ങാതിയോട് ചോദ്യങ്ങള്‍ ചോദിക്കാം എന്നല്ലാതെ മറുപടി തെറിയല്ലാതെ മറ്റൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല.. അതുകൊണ്ട് തന്നെ ഫത്’ഹുല്‍ മു’ഈനില് പറഞ്ഞത് എന്താണോ, അത് ഞാന്‍ ഇവിടെ വിശദീകരിക്കാം..
ഫത്’ഹുല്‍ മു’ഈനില് ജുമു’അയുടെ സുന്നത്തുകള്‍ വിവരിക്കുന്ന ഭാഗം. അവിടെ തന്നെ നല്ല വസ്ത്രം ധരിക്കല്‍ ജുമു’യ്ക്ക് സുന്നത്താണ് എന്ന് വിവരിക്കുന്നു.. അതില്‍ വെള്ളയാണ് ഏറ്റവും ശ്രേഷ്ഠം, പട്ടുകൊണ്ട് ഭംഗിയാവലും തവിട്ടു നിറമുള്ള ഖസ്സും പുരുഷന് ഹറാം ആണ് എന്ന് വിവരിക്കുന്നു.. എന്നാല്‍ അവിടെ പട്ടു പുരുഷന് അനുവടനീയമാക്കപ്പെടുന്ന അവസരങ്ങളും വിവരിക്കുന്നു.. സ്ത്രീക്ക് വിരിപ്പായി പോലും പട്ടു ഉപയോഗിക്കാം.. അങ്ങനെ തുടങ്ങി പല കാര്യങ്ങളും വിവരിച്ച ശേഷം അവിടെ പറയുന്ന ഭാഗമാണ് ചുവടെ;
استعمال العاج في الرأس واللحية حيث لا رطوبة، وإسراج بمتنجس بغير مغلظ إلا في مسجد، وإن قل دخانه – خلافا لجمع -. وتسميد أرض بنجس، لا اقتناء كلب – إلا لصيد أو حفظ مال –
ഇനി അര്‍ഥം;
ആനക്കൊമ്പിന്റെ ചീര്‍പ്പ് ഉപയോഗിച്ച് തലയും താടിയും ചീകല് അനുവടിക്കപ്പെട്ടിട്ടുന്ടെങ്കിലും അത് കരാഹത്തില്‍ പെടും.. പക്ഷെ നനവുണ്ടാകരുത്. കഠിനമല്ലാത്ത (അതായത് നായയുടെയും പന്നിയുടെയും അല്ലാത്ത) നജസായ എണ്ണ ഒഴിച്ച് വിളക്ക് കത്തിക്കലും പള്ളി അല്ലാത്ത സ്ഥലങ്ങളില്‍ അനുവടിക്കപ്പെട്ടുന്ടെങ്കിലും കരാഹത് തന്നെ.. എന്നാല്‍ പുക കുറവാണെങ്കില്‍ പോലും പള്ളിയില്‍ ഇപ്രകാരം കത്തിക്കാന്‍ പറ്റില്ല.. പുക കുറഞ്ഞാല്‍ പള്ളിയില്‍ പറ്റുമെന്ന അഭിപ്രായമുള്ള പണ്ഡിതന്മാരും ഉണ്ട്. മണ്ണില്‍ നജസു കൊണ്ട് വളം ചേര്‍ക്കല്‍ അനുവടനീയമാനെങ്കിലും കരാഹതുണ്ട്. വേട്ടക്കുവേണ്ടിയോ ധന സംരക്ഷണത്തിന് വേണ്ടിയോ അല്ലെങ്കില്‍ നായയെ വളര്‍ത്താന്‍ പാടില്ല.
ഇനിയാണ് മൗലവി ഇവിടെ അര്‍ഥം വെച്ച ഇബാറത്തു വരുന്നത്;
ويكره – ولو لامرأة – تزيين غير الكعبة، كمشهد صالح بغير حرير، ويحرم به.
പട്ടല്ലാത്ത തുണികള്‍ കൊണ്ട് ക’അബയല്ലാത്തവ അലങ്കരിക്കല്‍, അതായത് സ്വാലിഹീങ്ങളുടെ മഖ്‌ബരകള്‍ പോലുള്ളവ അലങ്കരിക്കല്‍ സ്ത്രീകള്‍ക്ക് പോലും കരാഹതാണ്, ഇനി പട്ടുകൊണ്ടാണ് അലങ്കാരമെങ്കില് അത് ഹറാമും ആകും…
ഇതാണ് ശരിക്കുള്ള അര്‍ഥം.. എന്താണ് ഇവിടെ വിവക്ഷ?? പട്ടു ഉപയോഗിക്കല്‍ സ്ത്രീക്ക് അനുവദനീയവും പുരുഷന് ഹറാമും എന്ന് പറഞ്ഞപ്പോളാണ് ഇവിടെ ഖബര്‍ അലങ്കരിക്കാന്‍ വേണ്ടി സ്ത്രീയോ അല്ലെങ്കില്‍ പുരുഷനോ പട്ടു ഉപയോഗിച്ചാല്‍ എന്താണ് വിധി എന്ന് പറഞ്ഞത്.. ഇവിടെയും എന്താണ് പറയുന്നത്?? മഖ്‌ബരകളെ അലങ്കാര വസ്തുക്കള്‍ ആക്കുന്നതിനാണ് നഹ്യ് ഉള്ളത്,, അല്ലാതെ ആദരസൂചകമായി ഖാബരിനു മുകളില്‍ വസ്ത്രം പുതപ്പിക്കുന്നതിനല്ല..
എന്നാല്‍ ഇവിടെ മൗലവി ഇത് ഖബറിന് മുകളില്‍ വസ്ത്രം കൊണ്ട് ജാറം മൂടുന്നത് ഹരാമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ചില തിരിമറികള്‍ നടത്തിയതാണ്.. അതായത് സ്ത്രീകള്‍ക്ക് പോലും എന്നുള്ളത് സ്ത്രീകളുടെത് എന്നാക്കി മാറ്റി.. അതുപോലെ മഖ്‌ബരകള്‍ അലങ്കാര വസ്തു ആക്കുന്നതിനെയാണ് ഇവിടെ പരാമാശം എന്നുള്ളത് ജാറം മൂടല്‍ എന്തുവിധേനയും തെറ്റാണെന്നും ദുരാചാരവും ആണെന്ന് വരുത്തിതീര്‍ക്കാന്‍ നോക്കി.. അര്‍ഥം വെച്ചത് തെറ്റിച്ചാണ് എന്നുള്ളത് സൂചിപ്പിക്കാന്‍ വേണ്ടി ആണ് ഇത് കൊടുത്തത്.. അവിടെ ഖബറിന്റെ മുകളില്‍ വസ്ത്രം ഇടല്‍ ആദരസൂചകമായാലും തെറ്റാണെന്ന് എന്നുള്ള പ്രയോഗം കിത്താബില്‍ എവിടെ മൌലവീ?? ഖബറിന് മുകളില്‍ വസ്ത്രം ഇട്ടു മൂടുക തെറ്റാനെന്നല്ലേ നിങ്ങളുടെ വാദം? അപ്പോള്‍ ആ വാദം സമര്തിക്കാന്‍ നിങ്ങള്‍ മഖ്‌ബര അലങ്കരിക്കുന്നതിന്റെ വിധി ആണോ കൊടുക്കുക??
ഇതുകൂടി പഠിച്ചോളൂ മൗലവി.. അമ്ബിയാ ഓലിയക്കാലോടുള്ള ആദര സൂചകമാണെങ്കില്‍ അത് അനുവടിക്കപ്പെട്ടതാണ്. ക’അബയും അമ്ബിയാക്കളുടെ ഖബരുകളും പട്ടുകൊണ്ട് മറക്കാംഎന്നും, ചിലരുടെ വീക്ഷണത്തില്‍ ഔലിയാക്കളുടെ ഖബരുകളിലും ഇത് ആവാം എന്നും ബാജൂരിയിലുണ്ട്. വേറെയും ഒട്ടേറെ ഗ്രന്ഥങ്ങളില്‍ ഇങ്ങനെ ഉണ്ട്.. അതൊന്നും മൌലവിയുടെ കണ്ണില്‍ പെടില്ലാല്ലോ.. എവിടെയെങ്കിലും തിരിമറി നടത്തി ആള്‍കാരെ കബളിപ്പിക്കാന്‍ വല്ല ചാന്‍സും ഉണ്ടോ,, എന്നാല്‍ മൗലവി അതിന്റെ മുറി കഷ്ണവും എടുത്തുപൊക്കി കൊണ്ട് വരും. അതല്ലേ മൌലവീ നിങ്ങടെ സ്ഥിരം തൊഴില്‍??
ഞങ്ങള്‍ മുസ്ലിങ്ങള്‍ അമ്ബിയാ ഔലിയാക്കളുടെ ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ ഉണ്ടാക്കുന്നതും വസ്ത്രം കൊണ്ട് മൂടുന്നതും അവിടെ വിളക്ക് കത്തിച്ചു വെക്കുന്നതും ഒക്കെ ചെയ്യുന്നത് എന്ത് കൊണ്ടെന്നാല്‍;
“ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദ്രിഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)
എന്നാല്‍ ഇവിടെ മൗലവി കൊടുത്ത തലക്കെട്ടോ?? ജാറം മൂടല്‍ ദുരാചാരം എന്ന്!!! അപ്പോള്‍ ജാറം മൂടല്‍ അനുവടിക്കപ്പെട്ടതാണ് എന്ന് പറഞ്ഞ പണ്ടിതന്മാരോക്കെ ദുരാചാരം ചെയ്യാന്‍ കൂട്ട് നിന്നു എന്നാണോ?? മൌലവിക്കിപ്പോള്‍ ഷൈഖ് ഉതൈമീന്റെ ഒരു ചികിത്സ അത്യാവശ്യമാനെന്നാണ് തോന്നുന്നത്..
ഇമാം മുല്ലാ അല്‌ഖാരി തന്റെ പ്രസിദ്ദമായ മിര്‌ഖാത് ഷരഹ് അല്‍ മിഷ്ഖാതില് പറയുന്നു
وقد أباح السلف البناء على قبر المشايخ والعلماء المشهورين ليزورهم الناس ويستريحوا بالجلوس فيه
സലഫുസ്വാളിഹീങ്ങള്‍ പ്രസിദ്ദരായ മശാഇഖുമാരുടെയും ഉലമാക്കളുടെയും ഖബരുകളുടെ മേല്‍ എടുപ്പുണ്ടാക്കുന്നത് മുബാഹ് (അനുവദനീയം) ആയി പരിഗണിച്ചിരുന്നു. കാരണം ജനങ്ങള്‍ക് അവിടെ സിയാറത്ത് ചെയ്യുന്നതിനും അവിടെ ഇരിക്കുന്നതിനുമുല്ല സൌകര്യത്തിനു വേണ്ടി (മിര്‌ഖാത് ഷരഹ് അല്‍ മിഷ്ഖാത്, വാള്യം 4, പേജ് 69
സൂറത്തുല്‍ കഹ്ഫിലെ 21ആം സൂക്തം
وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوا أَنَّ وَعْدَ اللَّهِ حَقٌّ وَأَنَّ السَّاعَةَ لَا رَيْبَ فِيهَا إِذْ يَتَنَازَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا ابْنُوا عَلَيْهِم بُنْيَانًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا
അസ്’ഹാബല് കഹ്ഫിനെ കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. അവര്‍ അന്യോന്യം അവരുടെ (അസ്’ഹാബല് കഹ്ഫിന്റെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) അവര്‍ ഒരു വിഭാഗം പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം.
ഈ ആയതിന്റെ വ്യക്യാനത്തില്‍ മുഫസ്സിരീങ്ങള്‍ പറയുന്നത് കാണുക;
ഇമാം റാസി (ര) തന്റെ തഫ്സീരുള്‍ കബീരില്‍ 5/475;
أن بعضهم قال: الأولى أن يسد باب الكهف لئلا يدخل عليهم أحد ولا يقف على أحوالهم إنسان. وقال آخرون: بل الأولى أن يبني على باب الكهف مسجد وهذا القول يدل على أن أولئك
الأقوام كانوا عارفين بالله معترفين بالعبادة والصلاة
അവരില്‍ ചിലര്‍ പറഞ്ഞത് അതുകൊണ്ട് അവിടെ ആരും കടക്കാത്ത രീതിയില്‍ എടുപ്പിന്റെ കവാടം അടച്ചു വെക്കണം എന്നാണ്, എന്നാല്‍ മറ്റു ചിലര്‍ പറഞ്ഞത് അവിടെ കവാടത്തിനു മുകളില്‍ പള്ളി നിര്‍മിക്കണം എന്നാണു.. ഇത് തെളിയിക്കുന്നത് ആ പറയപ്പെട്ടവര്‍ അല്ലാഹുവിന്റെ ആരിഫീങ്ങല് ആണെന്നാണ്, അവര്‍ ഏകനായ അല്ലാഹുവില്‍ ആരാധിക്കുന്നവരും പ്രാര്‍ത്ഥന നടത്തുന്നവരുമാണ്..
ഇമാം റാസി തന്നെ തന്റെ തഫ്സീരുള്‍ കബീരില്‍ വീണ്ടും തുടരുന്നു;
ثم قال تعالى: {قَالَ ٱلَّذِينَ غَلَبُوا۴ عَلَىٰۤ أَمْرِهِمْ} قيل المراد به الملك المسلم، وقيل: أولياء أصحاب الكهف، وقيل: رؤساء البلد: {لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا} نعبد الله فيه ونستبقي آثار أصحاب الكهف بسبب ذلك المسجد
പിന്നെ അള്ളാഹു ത’ആല പറഞ്ഞു (“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു”) ഇത് സൂചിപ്പിക്കുന്നത് അശാബുല്‍ കഹഫില്‍ നിന്നുമുള്ള മുസ്ലിം ഭരണാധികാരികളെ ആണ് അല്ലെങ്കില്‍ അസ്വ്ഹാബുല്‍ കഹഫിന്റെ വിശ്വാസികളായ മിത്രങ്ങള്‍ അല്ലെങ്കില്‍ നാട്ടിലെ നേതാക്കള്‍. (“നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം”) അതുകൊണ്ട് നമുക്ക് ഇതിനുള്ളില്‍ അല്ലാഹുവിനെ ആരാധിക്കാം “ആ പള്ളി കാരണം അത് അസ്’ഹാബുല്‍ കഹഫിന്റെ സ്മരണ നിലനിര്‍ത്തുകയും ചെയ്യപ്പെടും
ഇമാം നസഫി തന്റെ തഫ്സീര്‍ അല്‍ നസഫി 3/18
قَالَ ٱلَّذِينَ غَلَبُوا۴ عَلَىٰۤ أَمْرِهِمْ} من المسلمين وملكهم
وكانوا أولى بهم وبالبناء عليهم {لَنَتَّخِذَنَّ عَلَيْهِم} على باب الكهف {مَّسْجِدًا} يصلي فيه المسلمون ويتبركون
(“അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍”) ഇവര്‍ മുസ്ലിങ്ങളും ഭരണാധികാരികളും ആണ്. ഇവര്‍ പറഞ്ഞു, “നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം”, അതായത് ഗുഹാമുഖത്തില്‍ പള്ളി പണിയാം എന്ന് പറഞ്ഞു, അതിനാല്‍ മുല്സിങ്ങല്ക് അവിടെ വെച്ച് നിസ്കരിക്കുകയും അവര്‍ക്ക് തബര്രുക് എടുക്കുകയും ചെയ്യാം
ഇമാം മുഹമ്മദ് (ര) പറയുന്നു
محمد قال :اخبرنا ابو حنيفة قال حدثنا
عطاء بن الساءب قال :قبر حود وصالح وثعيب عليحم السلام في المسجد الحرام
ഇമാം അബു ഹനീഫ (ര) ഞങ്ങള്‍ക്ക് അറിയിച്ചു തന്നു, “അതാ ഇബ്ന്‍ അസ്സാ’ഇബ് ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നു ഹുദ് നബി (അ.സ) സാലിഹ് നബി (അ.സ), ഷുഹൈബ് നബി (അ.സ) എന്നിവരുടെ ഖാബരുകള്‍ മസ്ജിദുല്‍ ഹരമിനുള്ളിലാണ് എന്ന്”
ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400
رميل عبدالله
عن القاسم قال دخلت على عائشة فقلت يا أمه اكشفي لي عن قبرالنبي صلىالله عليه وسلم وصاحبيه رضي الله عنهما فكشفت لي عن ثلا ثة قبورلا مشرفة ولا لاطئة مبطوحة ببطحاءالعرصت الحمراء
KETTIPOKKIYO ?? ILLALO ??
response –
നിങ്ങള്‍ കൊടുത്ത ഈ ഹദീസ് മിര്‌ഖാതുല് മഫാതീഹ് ഷരഹ് മിഷ്ഖാതുല് മസാബീഹില്‍ കിതാബുല്‍ ജനാ’ഇസ് എന്നാ ബാബില്‍ (1712) മഹാനായ മുല്ലാ അല്‌ഖാരി (ര) അബൂദാവൂദ് (ര) ഇല്‍ നിന്നും ഉദ്ദരിക്കുന്നു..
ഇനി ഇവിടെ രമീല് കൊടുത്ത ഹദീസിന്റെ അര്‍ഥം എന്താ?? അതില്‍ രമീല് വാദിക്കും പോലെ റസൂല്‍ സ.അ വാഫാതായപ്പോള്‍ തന്നെ സ്വഹാബാക്കള്‍ റസൂല്‍ സ.അ യുടെ ഖബര്‍ കേട്ടിപ്പോക്കിയിരുന്നില്ല എന്നുണ്ടോ?? ഈ ഹദീസ് ഖബര്‍ കെട്ടിപ്പൊക്കാന്‍ പാടില്ല എന്നതിന് തെളിവാകുമോ?? എന്താ രമീലെ, ഇത്രയ്ക്ക് അപകടകരമായ കളി ഇസ്ലാം ദീനിനോട് കളിക്കുന്നത്??
രമീല് ഇവിടെ കൊടുത്ത ഹദീസ് ഇതാ;
1712 – وعن القاسم بن محمد قال : دخلت على عائشة فقلت : يا أماه ، اكشفي لي عن قبر النبي صلى الله عليه وسلم وصاحبيه ، فكشفت لي عن ثلاثة قبور ، لا مشرفة ولا لاطئة مبطوحة ببطحاء العرصة الحمراء ” . رواه أبو داود .
അതിന്റെ അര്‍ഥം;
ഖാസിം ബിന്‍ മുഹമ്മദ് (ര) വില്‍ നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു, “ഞാന്‍ ആഇഷ ര.അ യുടെ അടുത്തേക്ക് പ്രവേശിക്കുകയും (അതായതു പോകുകകയും) ഇപ്രകാരം പറയുകയും ചെയ്തു, ഓ ഉമ്മാ, എനിക്ക് വേണ്ടി നബി (സ.അ) യുടെ നബിയുടെ (സ.അ) രണ്ടു അനുചരന്മാരുടെയും ഖബരുകള്‍ ഒന്ന് തുറന്നു തരുമോ? അങ്ങനെ മഹതി എനിക്ക് വേണ്ടി മൂന്നു ഖബറുകള്‍ തുറന്നു കാണിച്ചു, അത് വളരെ ഉയരത്തില്‍ ആയിരുന്നില്ല.. എന്നാല്‍ വളരെ താഴ്ന്നിട്ടോ ആയിരുന്നില്ലാ. അത് ഭൂമിയോട് നിരപ്പായ നിലയില്‍ ആയിരുന്നില്ലാ.. ചുവന്ന മണ്ണുള്ള സ്ഥലത്തായിരുന്നു ആ ഖബറുകള്‍
ഇതാണ് ഹദീസിന്റെ അര്‍ഥം.. അപ്പോള്‍ ഖബറുകള്‍ വളരെ ഉയര്‍ത്തിയ നിലയിലോ വളരെ താഴ്ന്ന നിലയിലോ ആയിരുന്നില്ല എന്നുള്ളതും ഭൂമിയോട് നിരപ്പായ നിലയില്‍ ആയിരുന്നില്ല എന്നുള്ളതും നിങ്ങള്‍ തന്ന ഹദീസില്‍ നിന്ന് തന്നെ വളരെ വ്യക്തമായി.. ഈ ഹദീസ് എന്തിനാണ് നിങ്ങള്‍ ഇവിടെ നിങ്ങളുടെ വാദമായ “റസൂല്‍ സ.അ വാഫാതായപ്പോള്‍ തന്നെ സ്വഹാബാക്കള്‍ റസൂല്‍ സ.അ യുടെ ഖബര്‍ കേട്ടിപ്പോക്കിയിരുന്നില്ല” എന്നാ വാദം സമര്തിക്കാന്‍ ഇവിടെ കൊടുത്തത്?? അങ്ങനെ ആണോ ഹദീസിന്റെ അര്‍ഥം?? എന്താ ചങ്ങാതീ ഇത്രയ്ക്ക് അധപ്പതിച്ചു പോകാന്‍ കാരണം?? ശരിയായ രീതിയില്‍ ദീന്‍ പഠിക്കാന്‍ ശ്രമിക്കുക.. അതിനു ശേഷം മാത്രം അത് പ്രചരിപ്പിക്കാന്‍ നോക്കുക, അല്ലെങ്കില്‍ അത് അപകടം വരുതിവേക്കും എന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട.. ഇത് ദീന്‍ ആണ്.. സൂക്ഷിച്ചു കൈകാര്യം ചെയ്യുക..
ഇതേ ഹദീസ് തന്നെ സ്വഹീഹായ നിവേദക പരമ്പരയില്‍ കൂടി ഇമാം ഹാകിം മുസ്തദ്’റിക്ക് (1/1368) ഇലും കൊടുത്തിട്ടുണ്ട്..
حدثنا أبو العباس محمد بن يعقوب ثنا بحر بن نصر الخولاني قال قرئ على عبد الله بن وهب أخبرك محمد بن إسماعيل بن أبي فديك المدني عن عمرو بن هانئ عن القاسم بن محمد قال دخلت على عائشة فقلت يا أماه اكشفي لي عن قبر النبي صلى الله عليه وسلم وصاحبيه فكشفت لي عن ثلاثة قبور لا مشرفة ولا لاطئة مبطوحة ببطحاء العرصة الحمراء فرأيت رسول الله صلى الله عليه وسلم مقدما وأبا بكر رأسه بين كتفي النبي صلى الله عليه وسلم وعمر رأسه عند رجلي النبي صلى الله عليه وسلم هذا حديث صحيح الإسناد ولم يخرجاه
എന്നാല്‍ സമാനമായ ഹദീസ് സുനന്‍ അബൂദാവൂദില് വ്യത്യസ്തമായ സനദിലൂടെ ആണ് (2/3220) കൊടുത്തിട്ടുള്ളത്
3220ـ حدثنا أحمد بن صالح، ثنا ابن أبي فُدَيك، أخبرني عمرو بن عثمان بن هانىء، عن القاسم قال:
دخلت على عائشة فقلت: يا أُمَّهْ، اكشفي لي عن قبر رسول اللّه صلى اللّه عليه وسلم وصاحبيه رضي اللّه عنهما، فكشفت لي عن ثلاثة قبور، لا مشرفة ولا لاطئة، مبطوحة ببطحاء العرصة الحمراء
والدعاء مستجاب عند قبرها بل وعند قبور الأنبياء والصالحين وفي المساجد وعرفة ومزدلفة (سير أعلام … الذهبي)
ഹാഫിള് ദഹബി നഫീസ ബീവിയെ(റ) കുറിച്ച് പറയുന്ന ഭാഗം: അവരുടെ ഖബറിന് സമീപം മാത്രമല്ല, മറിച്ചു എല്ലാ പ്രവാചകന്മാരുടെയും സ്വാലിഹുകളുടെയും ഖബറിന് സമീപവും പള്ളികളിലും അറഫ: മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും പ്രാര്തനക്ക് ഉത്തരം കിട്ടുന്നതാണ്
No comments:
Post a Comment