സന്ദേഹം :
ഇസ്‌ലാമിക ശരീഅത്തിനകത്തെ ശാഖാപരമായ കാര്യങ്ങളിൽ എല്ലാത്തിനും ലോജിക്കൽ റീസണിംഗ് നമുക്ക് സാധ്യമാണോ ?
നിവാരണം :
എല്ലാത്തിനും പ്രത്യേകം പ്രത്യേകം റീസണിംഗ് അവതരിപ്പിക്കാൻ നമുക്ക് കഴിയണമെന്നില്ല. ചില കാര്യങ്ങളുടെ ഹിക്മത് നമുക്ക് അറിയിക്കപ്പെട്ടിട്ടില്ല എന്നതാണു കാരണം
എന്നാൽ, എന്തിന് ഈ നിയമം പിന്തുടരുന്നു എന്ന ചോദ്യത്തിന് “ഇത് ഉടയോന്റെ നിയമമാണ്, നാം അവന്റെ അടിമകളാണ് എന്നത് കൊണ്ട്” എന്ന പൊതുവായ ലോജിക്കൽ റീസണിംഗ് പറയാനാവാത്ത ഒരു ഹുക്മും ഇല്ല താനും. മറ്റൊരു വാക്കിൽ, നിയമ നിർവഹണത്തിലെ യുക്തി നമുക്ക് അറിയാം. എന്നാൽ,
നിയമങ്ങളിലെ യുക്തി അറിയാൻ നാം ബാധ്യസ്ഥരല്ല.
പിന്നെ, ഉടമസ്ഥനായ ദൈവത്തെ അംഗീകരിക്കാത്തവർക്കു മുമ്പാകെയും നമുക്ക് ഇത് അവതരിപ്പിക്കാം. ദാ ഇങ്ങനെ :
നമുക്ക് ഒരു (പരമാധിപനായ) ഉടമസ്ഥൻ ഉണ്ടെങ്കിൽ, (അടിമകളായ) നമുക്ക് മേൽ ഈ നിയമം നടപ്പാക്കാൻ അവന് അധികാരമുണ്ടോ എന്ന് ചോദിക്കുക. ഇല്ലെന്നു പറഞ്ഞാൽ ചോദിക്കുക : പിന്നെ, എങ്ങനെ അവൻ പരമാധികാരിയും നാം അടിമകളുമാകും.
ഉണ്ടെന്നാണ് അവർ പറയുന്നതെങ്കിൽ പറയുക :
അപ്പോൾ ഇനി അത്തരം ഒരു ഉടമസ്ഥനുണ്ടോ ? അവൻ ആരെങ്കിലും മുഖേന ഉപര്യുക്ത നിയമങ്ങൾ നമുക്ക് കൈമാറിയിട്ടുണ്ടോ ? എന്നതു മാത്രമാണ് ചർച്ച ചെയ്തു തീരുമാനിക്കാനുള്ളത്. നമുക്ക് നേരെ ആ ചർച്ചയിലേക്ക് പോകാം.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment