സന്ദേഹം :
പ്രാപഞ്ചിക പരിവർത്തനങ്ങൾ അനിവാര്യമായ അസ്ഥിത്വമുള്ള കാരണത്തെ ആശ്രയിക്കുന്നുവെന്ന് അംഗീകരിക്കാം. എന്നാൽ, അത് പ്രപഞ്ചാതീതമായ ഒരേ ഒരു കാരണം തന്നെ ആവേണ്ട കാര്യമെന്ത് ഫിസിക്കൽ നിയമങ്ങൾ തന്നെയാണ് പരിവർത്തനങ്ങൾക്ക് പിന്നിലെന്നും അവയ്ക്ക് അനിവാര്യമായ / സഹജമായ അസ്തിത്വമുണ്ടെന്നും വന്നാൽ മതിയാകില്ലേ ?
നിവാരണം :
ഫിസിക്കൽ നിയമങ്ങൾക്ക് അനിവാര്യ അസ്തിത്വ (necessary Existence) മുണ്ടെന്ന് പറയുകയാണെങ്കിൽ അനന്ത പശ്ചാത്ഗമനമെന്ന (linear regression/ actual infinity) വൻ അസംബന്ധം / മഹാ മണ്ടത്തരം പറയേണ്ടിവരും. കാരണം: അനിവാര്യമാണെങ്കിൽ എക്കാലത്തും അവ നിലവിലുണ്ടാവും അഥവാ, അവയ്ക്ക് തുടക്കം ഉണ്ടായിരിക്കുകയില്ല. അവയ്ക്ക് തുടക്കം ഇല്ലെങ്കിൽ അവ കാരണം നിലവിൽ വരുന്ന പരിവർത്തനങ്ങൾക്കും തുടക്കമുണ്ടായിരിക്കുകയില്ല. ; കാരണമുണ്ടാവുമ്പോൾ കാര്യവും ഉണ്ടായിരിക്കണമല്ലോ അല്ലെങ്കിൽ പിന്നെ എന്താണ് കാരണം !
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment