സ്രഷ്ടാവിന്റെ മതം
✍️ അബ്ദുൽ ജലീൽ സഅദി രണ്ടത്താണി
സന്ദേഹം :
ഏത് മതത്തിന്റെ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് ?
നിവാരണം :
എ. ബഹുദൈവ സങ്കല്പം മിഥ്യയാണ്. (‘ഏകദൈവ വിശ്വാസത്തിന്റെ ധൈഷണികത’ എന്ന പോസ്റ്റ് കാണുക) എങ്കിൽ, ചോദ്യം പ്രസക്തമല്ല. മറിച്ച്, നിലവിലുള്ള മതങ്ങളിൽ ഏതാണ് ഏകനായ ദൈവത്തിന്റെ മതം എന്നാണു ചോദിക്കേണ്ടത്. .
ബി. ഏകനും അനാശ്രിതനുമായ, അനാദ്യനും അനശ്വരനുമായ, സർവ്വ ശക്തനും സർവ്വവിജ്ഞനും സർവ്വസമ്പൂർണനുമായ, അരൂപിയും അമൂർത്തനുമായ, സൃഷ്ടികളോട് ഒരു വിധേനയും സദൃശനല്ലാത്ത ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്ന് യുക്തി പറയുന്നു.
ഉപര്യുക്ത ദൈവത്തെ ഏതു മതമാണോ അംഗീകരിക്കുന്നത് ആ മതത്തിന്റെ (ആ മതം പറയുന്ന) ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത്.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment