സന്ദേഹം:
ദൈവം സർവസമ്പൂർണനാണ് എന്നതിന് തെളിവ് പറയാമോ?
നിവാരണം:
എ. പ്രപഞ്ച സ്രഷ്ടാവായ ദൈവം
സർവസമ്പൂർണനായിരിക്കണമെന്നത് സുഗ്രഹമായ ഒരു കാര്യമാണ്. മതവിശ്വാസികളും അല്ലാത്തവരുമായ ദൈവവിശ്വാസികളെല്ലാം അക്കാര്യം നിസ്തർക്കം അംഗീകരിക്കാൻ കാരണം ഇതാണ്.
പൂർണത ഏതാണ്, ന്യൂനത ഏതാണ് എന്നു നിർണയിക്കുന്നതിൽ മാത്രമാണ് അവർ തമ്മിൽ ഭിന്നത.
എന്നുമാത്രമല്ല, ദൈവം ഉണ്ടെങ്കിൽ അവൻ സർവസമ്പൂർണ്ണനായിരിക്കണമെന്ന് ദൈവനിഷേധികൾ പോലും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അതു കൊണ്ടാണ്, നിങ്ങളുടെ ദൈവം അങ്ങനെയാണ് ഇങ്ങനെയാണ്, അതിനാൽ അവനിൽ വിശ്വസിക്കാൻ ഞങ്ങൾക്കാവില്ല എന്നവർ പറയാറുള്ളത്. ഏതെങ്കിലും തരത്തിലുള്ള ന്യൂനതയുള്ളവൻ ദൈവമാവാൻ കൊള്ളത്തില്ല എന്നാണല്ലോ അവർ ഈ പറയുന്നതിന്റെ പൊരുൾ. ന്യൂനതകളെയല്ല ന്യൂനതകളായി അവർ പൊലിപ്പിച്ചു കണിക്കാറുള്ളതെന്നു മാത്രം.
ബി. അനാദ്യനായ ദൈവത്തിന്, പൂർണതകളിൽ ചിലതു മാത്രം ഉണ്ടാവുകയും മറ്റു ചിലത് ഇല്ലാതിരിക്കുകയും ചെയ്യുകയില്ലെന്ന് ധിഷണ സാക്ഷ്യപ്പെടുത്തുന്നു. കാരണം, പ്രസ്തുത ഗുണങ്ങൾ, ദൈവത്തിന് ആരോ, ഹിതാനുസാരം സമ്മാനിക്കുക വഴി നിലവിൽവന്നവയല്ല . എങ്കിൽ, ദൈവസംഗത ഗുണങ്ങളിൽ ചിലതു മാത്രം തന്നിൽ ഉണ്ടാവുകയും മറ്റു ചിലത് ഉണ്ടാവാതിരിക്കുകയും ചെയ്യുകയില്ലെന്നു വ്യക്തം.
ദൈവം, സർവശക്തനും സർവവിജ്ഞനുമാണെന്നും മറ്റെല്ലാ സമ്പൂർണ്ണതകളും സമഞ്ജസമായി മേളിച്ചവനാണെന്നും ഇതിൽ നിന്ന് ഗ്രാഹ്യമാണ്.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment