സന്ദേഹം :
ദൈവമാണോ അതോ സ്ഥലവും കാലവും ഇല്ലാത്ത അവസ്ഥയാണോ ആദ്യമുണ്ടായത് ?
നിവാരണം :
ഉണ്ടാവുക എന്നതിന് രണ്ടർത്ഥമുണ്ട്.
ഒന്ന്, നിലവിൽ വരിക.
ഉദാ: ഉൺമയ്ക്കു ശേഷം ഇല്ലായ്മ ഉണ്ടായി.
രണ്ട്, ഉൺമ പ്രാപിക്കുക .
ഉദാ : മനുഷ്യൻ ഇല്ലായ്മക്കു ശേഷം ഉണ്ടായി.
ഇനി പറയാം :
ദൈവവും ദൈവ ഗുണങ്ങളും [സ്ഥലകാല രാഹിത്യമുൾപ്പടെ] ആദ്യം ഉണ്ടായതല്ല. പ്രത്യുത, ആദ്യമേ (അനാദ്യേന) ഉള്ളതാണ്.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment