സന്ദേഹം :
വിശന്നു പൊരിയുന്ന ഒരു സിംഹം പെട്ടെന്ന് ഒരു മാനിനെ കണ്ടു. ഉടനെ സിംഹം ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ എനിക്ക് ഈ മാനിനെ തരണമേ. അതെ സമയത്തു തന്നെ മാൻ ദൈവത്തോട് പ്രാർത്ഥിച്ചു ദൈവമേ എന്നെ ഈ സിംഹത്തിൽ നിന്ന് രക്ഷിക്കണമേ ആരുടെ പ്രാർത്ഥന ദൈവം സ്വീകരിക്കും ?
നിവാരണം :
അവർ പ്രാർത്ഥിച്ചത് അവരുടെ ജനിമൃതികളെ ഔചിത്യപൂർവം നിയന്ത്രിക്കുന്ന പരമാധികാരിയായ ദൈവത്തോടാണെങ്കിൽ, എന്താണോ അവൻ തീരുമാനിച്ചത് അത് അവൻ ചെയ്തുകൊള്ളും. ഒന്നെങ്കിൽ, മാനിനെ സിംഹത്തിൽ നിന്നും അവൻ രക്ഷിക്കും. അല്ലെങ്കിൽ, സിംഹത്തെ വിശപ്പിൽ നിന്നും അവൻ രക്ഷിക്കും. അതുമല്ലെങ്കിൽ, മറ്റൊരു ഭോജ്യം സിംഹത്തിനു നൽകി, മാനിനെയും സിംഹത്തെയും ഒപ്പം അവൻ രക്ഷിക്കും. എല്ലാം അവന്റെ ഹിതം പോലെ. നാളിതുവരെ അവർക്ക് കിട്ടിക്കൊണ്ടിരുന്ന ആയുരാരോഗ്യവും സൗഖ്യവും ദൈവം കനിഞ്ഞേകിയതാണ്. അതു നീട്ടി കിട്ടാനുള്ള അപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും അവൻ തന്നെയാണ്.
അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി
No comments:
Post a Comment